Ganja Seized

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 10 കിലോ കഞ്ചാവ്
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഷാലിമാർ എക്സ്പ്രസ് പുറപ്പെട്ടതിന് പിന്നാലെ പ്ലാറ്റ്ഫോമിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

കെഎസ്ആർടിസി ബസിനുള്ളിൽ കഞ്ചാവ്; സംസ്ഥാന വ്യാപകമായി പരിശോധനയ്ക്ക് സിഎംഡി
പത്തനാപുരം ഡിപ്പോയിലെ കെഎസ്ആർടിസി ബസിനുള്ളിൽ കഞ്ചാവ് കണ്ടെത്തി. എറണാകുളത്ത് നിന്നും വന്ന ബസ്സിലാണ് 2 കിലോ കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പത്തനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നാലെ കെഎസ്ആർടിസി ബസുകളിൽ സ്പെഷ്യൽ ഡ്രൈവ് നടത്താൻ സിഎംഡി തീരുമാനിച്ചു.

വർക്കലയിൽ എംഡിഎംഎ പിടികൂടി; പെരുമ്പാവൂരിൽ ആഡംബര കാറിൽ കഞ്ചാവ് കടത്തിയ രണ്ട് ഇതര സംസ്ഥാനക്കാർ പിടിയിൽ
വർക്കലയിൽ വില്പനക്കായി എത്തിച്ച 48 ഗ്രാം എംഡിഎംഎ പിടികൂടി ഒരാൾ അറസ്റ്റിൽ. ഡാൻസാഫും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പെരുമ്പാവൂരിൽ ആഡംബര കാറിൽ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി.

മൂന്ന് കിലോ കഞ്ചാവുമായി യുവ സംവിധായകൻ പിടിയിൽ; പയ്യന്നൂരിലും കഞ്ചാവ് വേട്ട
തിരുവനന്തപുരത്ത് മൂന്ന് കിലോ കഞ്ചാവുമായി യുവ സംവിധായകൻ അറസ്റ്റിൽ. പയ്യന്നൂരിൽ 115 ഗ്രാം കഞ്ചാവുമായി സിനിമാ പ്രവർത്തകനും പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്.