Ganja

പാലക്കാട് വീട്ടമ്മയുടെ വീട്ടിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടി
പാലക്കാട് മണ്ണാർക്കാട് തൈങ്കരയിൽ വീട്ടമ്മയുടെ വീട്ടിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടി. ചിറപ്പാടം സ്വദേശിനി ഭാനുമതിയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പോലീസ് വരുന്ന വിവരമറിഞ്ഞ് ഭാനുമതി രക്ഷപ്പെട്ടു.

കുസാറ്റ് പരിസരത്തെ ഹോസ്റ്റലുകളിൽ കഞ്ചാവ് പിടികൂടി
കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പി.ജി.കളിലും നടത്തിയ പരിശോധനയിൽ രണ്ട് ഗ്രാം കഞ്ചാവ് പിടികൂടി. ഒരു വ്യക്തിയെ കസ്റ്റഡിയിലെടുത്തു. കളമശേരി പോലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

കളമശേരി പോളിയിലെ കഞ്ചാവ് വേട്ട: ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് മന്ത്രി എം.ബി. രാജേഷ്
കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽ നടന്ന കഞ്ചാവ് വേട്ടയിൽ രണ്ട് കിലോയോളം കഞ്ചാവ് പിടികൂടി. മൂന്ന് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ലഹരി മാഫിയയുമായി ബന്ധമില്ലെന്ന് പ്രതികൾ.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ
പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ 300 ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നസീബ് സുലൈമാൻ എന്നയാളാണ് പിടിയിലായത്. മുൻപും കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ട്.