ആലപ്പുഴയിൽ നടന്ന കുറുവാ വേട്ടയ്ക്കിടെ രണ്ട് തമിഴ്നാട് പിടികിട്ടാപ്പുള്ളികളെ പോലീസ് പിടികൂടി. ബോഡിനായ്ക്കർ വിഭാഗത്തിൽപ്പെട്ട സഹോദരങ്ങളായ കറുപ്പയ്യ, നാഗരാജ് എന്നിവരാണ് പിടിയിലായത്. നിരവധി മോഷണക്കേസുകളിലെ പ്രതികളായ ഇവരെ തമിഴ്നാട് പോലീസ് ഏറെ നാളായി അന്വേഷിച്ചുവരികയായിരുന്നു.