Forensic Investigation

തൃശ്ശൂരിൽ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ വീട്ടിൽ ഫൊറൻസിക് സംഘം പരിശോധന നടത്തുന്നു
നിവ ലേഖകൻ
തൃശ്ശൂരിൽ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അനീഷയുടെ വീട്ടിൽ ഫൊറൻസിക് സംഘം പരിശോധന നടത്തി. വെള്ളിക്കുളങ്ങരയിലെ അനീഷയുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്. തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവി ഡോ.ഉന്മേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

തൃശ്ശൂർ ചേർപ്പ് കോൾ പാടത്ത് മൂന്ന് വർഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി
നിവ ലേഖകൻ
തൃശ്ശൂർ ചേർപ്പിലെ കോൾ പാടത്ത് ഒരു അസ്ഥികൂടം കണ്ടെത്തി. തൊഴിലാളികളാണ് ചിതറിയ നിലയിലുള്ള അസ്ഥികൂടം കണ്ടെത്തിയത്. പ്രാഥമിക നിഗമനം അനുസരിച്ച് അസ്ഥികൂടത്തിന് മൂന്ന് വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.

ഷിരൂരിൽ തിരച്ചിലിനിടെ അസ്ഥിഭാഗം കണ്ടെത്തി; മനുഷ്യാവശിഷ്ടമാണെന്ന് സംശയം
നിവ ലേഖകൻ
ഷിരൂരിൽ നടത്തിയ തിരച്ചിലിനിടെ അസ്ഥിഭാഗം കണ്ടെത്തി. മനുഷ്യന്റേതാണെന്ന് സംശയം. ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.