Flat Fraud

കൊച്ചിയിൽ വൻ ഫ്ലാറ്റ് തട്ടിപ്പ്; ഒഎൽഎക്സ് വഴി ലക്ഷങ്ങൾ തട്ടി, ഒരാൾ അറസ്റ്റിൽ, മറ്റൊരാൾ ഒളിവിൽ
കൊച്ചിയിൽ ഫ്ലാറ്റ് വാടകയ്ക്ക് നൽകാം എന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിലായി. ഒ.എൽ.എക്സ് വഴി പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്. കാക്കനാട് സ്വദേശികളായ പി.കെ. ആശ, മിന്റോ മണി എന്നിവരാണ് പ്രതികൾ.

ഫ്ലാറ്റ് തട്ടിപ്പ് കേസ്: നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
ഫ്ലാറ്റ് നിർമാണ തട്ടിപ്പ് കേസിൽ നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. പട്ടത്തും പേരൂർക്കടയിലുമായി 1.56 കോടി രൂപയുടെ 13 വസ്തുക്കളും ഫ്ലാറ്റുകളുമാണ് കണ്ടുകെട്ടിയത്. സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സിന്റെ പേരിലായിരുന്നു തട്ടിപ്പ് നടന്നത്.

ഫ്ലാറ്റ് തട്ടിപ്പ് കേസ്: നടി ധന്യമേരി വര്ഗീസിന്റെ 1.56 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
തിരുവനന്തപുരത്തെ ഫ്ലാറ്റ് തട്ടിപ്പ് കേസില് നടി ധന്യമേരി വര്ഗീസിന്റെയും കുടുംബത്തിന്റെയും 1.56 കോടി രൂപയുടെ സ്വത്ത് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് കമ്പനി നടത്തിയ വ്യാപക തട്ടിപ്പിന്റെ ഭാഗമായാണ് നടപടി. 2016-ൽ നടിയും ഭർത്താവും അറസ്റ്റിലായിരുന്നു.