Firecracker Explosion

പടക്കശാല സ്ഫോടനം: ബംഗാളിലും ഗുജറാത്തിലുമായി 23 മരണം
ബംഗാളിലും ഗുജറാത്തിലുമുള്ള പടക്ക നിർമ്മാണശാലകളിൽ ഉണ്ടായ സ്ഫോടനത്തിൽ 23 പേർ മരിച്ചു. ബംഗാളിൽ നാല് കുട്ടികൾ ഉൾപ്പെടെ ഏഴുപേരാണ് മരിച്ചത്. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ സ്ഫോടനത്തിൽ 16 പേർ മരിച്ചു.

നാദാപുരത്ത് പടക്കം പൊട്ടിത്തെറി; രണ്ട് പേര്ക്ക് ഗുരുതര പരിക്ക്
നാദാപുരത്ത് പെരുന്നാള് ആഘോഷത്തിനിടെ പടക്കം പൊട്ടി രണ്ട് പേര്ക്ക് ഗുരുതര പരിക്ക്. കല്ലാച്ച സ്വദേശികളായ മുഹമ്മദ് ഷഹറാസും പൂവുള്ളതില് റഹീസുമാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

ആന്ധ്രയിൽ പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; ആറ് പേർക്ക് പരുക്ക്
ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിൽ പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഇരുചക്രവാഹനത്തിൽ 'ഒനിയൻ ബോംബുകൾ' കൊണ്ടുപോകുന്നതിനിടെയാണ് അപകടം. സംഭവത്തിൽ ആറ് പേർക്ക് പരുക്കേറ്റു.

തിരുപ്പൂരിൽ അനധികൃത പടക്ക നിർമാണ ശാലയിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു
തമിഴ്നാട്ടിലെ തിരുപ്പൂരിൽ അനധികൃത പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനമുണ്ടായി. ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു. സമീപത്തെ രണ്ട് വീടുകൾ പൂർണമായി നശിക്കുകയും അഞ്ച് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.