Fire Safety

കിളിമാനൂരിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ച് 25 ലക്ഷം രൂപയുടെ നാശനഷ്ടം
തിരുവനന്തപുരം കിളിമാനൂരിൽ പൊന്നൂസ് ഫാൻസി സ്റ്റോറിന് തീപിടിച്ചു. ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊച്ചി എടയാറിലെ സൾഫർ കമ്പനിയിൽ അഗ്നിബാധ; ആളപായമില്ല
കൊച്ചി എടയാർ വ്യവസായ മേഖലയിലെ സൾഫർ കമ്പനിയിൽ അഗ്നിബാധയുണ്ടായി. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണച്ചു. സംഭവത്തിൽ ആളപായമില്ല. കഴിഞ്ഞ ദിവസം ഇതേ മേഖലയിലെ മറ്റൊരു കമ്പനിയിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

പഴയ കെട്ടിടങ്ങളുടെ അഗ്നി സുരക്ഷയ്ക്ക് സംയുക്ത മാർഗരേഖ: മുഖ്യമന്ത്രിയുടെ നിർദേശം
പഴയ കെട്ടിടങ്ങളുടെ അഗ്നി സുരക്ഷാ സംവിധാനങ്ങൾക്കായി തദ്ദേശസ്വയംഭരണ വകുപ്പും അഗ്നിസുരക്ഷാ വകുപ്പും സംയുക്തമായി മാർഗരേഖ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. 2011 നു മുമ്പ് നിർമ്മിച്ച കെട്ടിടങ്ങളിൽ അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനാണ് പുതിയ മാർഗനിർദേശം. കെട്ടിടങ്ങളുടെ ഫയർ എൻ.ഒ.സി സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

മദ്യം വാങ്ങാനെത്തിയ യുവാവിൻ്റെ ബുള്ളറ്റിന് തീപിടിച്ചു; അപകടത്തിൽ ആളപായമില്ല
സിനിമാപറമ്പ് സർക്കാർ മദ്യവില്പനശാലയിൽ നിന്നും മദ്യം വാങ്ങാനെത്തിയ യുവാവിൻ്റെ എൻഫീൽഡ് ബുള്ളറ്റിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആളപായമില്ല.

കോഴിക്കോട് കെഎസ്ആർടിസി ബസ്സിന്റെ ടയറിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷന് സമീപത്ത് ഓടിക്കൊണ്ടിരിക്കുകയായിരുന്ന കെഎസ്ആർടിസി ബസ്സിന്റെ ടയറിന് തീപിടിച്ചു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. താമരശ്ശേരിയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ...