Fire accident

തായ്ലാൻഡിൽ സ്കൂൾ ബസ് അപകടം: 23 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
തായ്ലാൻഡിൽ സ്കൂൾ വിനോദയാത്രയിൽ നിന്ന് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളുടെ ബസ് അപകടത്തിൽപ്പെട്ട് 23 പേർ മരിച്ചു. ടയർ പൊട്ടി തൂണിൽ ഇടിച്ച ബസ് അഗ്നിഗോളമായി മാറി. 16 കുട്ടികളും മൂന്ന് അധ്യാപകരും രക്ഷപ്പെട്ടു, എട്ട് പേരെ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഖത്തറിലെ തീപിടിത്തത്തിൽ മലയാളി യുവാവ് മരിച്ചു; നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെ ദുരന്തം
ഖത്തറിലെ റയ്യാനിൽ താമസസ്ഥലത്ത് ഉണ്ടായ തീപിടിത്തത്തിൽ കോഴിക്കോട് സ്വദേശിയായ ഷഫീഖ് (36) മരിച്ചു. തൊട്ടടുത്ത മുറിയിലുണ്ടായ തീപിടിത്തത്തിൽ നിന്നുള്ള പുക ശ്വസിച്ചാണ് അപകടം സംഭവിച്ചത്. നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ദുരന്തം.

മധുരയിലെ വനിതാ ഹോസ്റ്റലില് തീപിടുത്തം; രണ്ടുപേര് മരിച്ചു, നിരവധി പേര്ക്ക് പരിക്ക്
മധുരയിലെ വനിതാ ഹോസ്റ്റലില് ഉണ്ടായ തീപിടുത്തത്തില് രണ്ട് തമിഴ്നാട് സ്വദേശികള് മരിച്ചു. വ്യാഴാഴ്ച പുലര്ച്ചെ നാലിനാണ് അപകടം സംഭവിച്ചത്. ഷോര്ട്ട് സര്ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

തിരുവനന്തപുരം പാപ്പനംകോട് തീപിടുത്തം: ദുരൂഹത സംശയിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ മരിച്ചു. സംഭവത്തിൽ ദുരൂഹത സംശയിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച ജീവനക്കാരിയുടെ ഭർത്താവിനെ കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നു.

തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിൽ തീപിടുത്തം: രണ്ടു പേർ മരിച്ചു, എസി പൊട്ടിത്തെറിച്ചതാകാമെന്ന് സംശയം
തിരുവനന്തപുരം പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഏജൻസിയിൽ തീപിടുത്തമുണ്ടായി രണ്ടുപേർ മരിച്ചു. എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാകാം അപകടകാരണമെന്ന് പ്രാഥമിക നിഗമനം. മന്ത്രി വി. ശിവൻകുട്ടി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിൽ തീപിടുത്തം: രണ്ട് സ്ത്രീകൾ മരിച്ചു
പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടുത്തം ഉണ്ടായി. രണ്ട് സ്ത്രീകൾ മരണപ്പെട്ടു. ഓഫീസ് പൂർണമായും കത്തിനശിച്ചു.

കൊല്ലം കളക്ട്രേറ്റിന് സമീപത്തെ പോസ്റ്റ് ഓഫീസ് കത്തി നശിച്ചു; കമ്പ്യൂട്ടറുകളും രേഖകളും നഷ്ടമായി
കൊല്ലം കളക്ട്രേറ്റിന് സമീപത്തെ പോസ്റ്റ് ഓഫീസ് കത്തി നശിച്ച സംഭവം ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. ഇന്നലെ രാത്രിയിലുണ്ടായ തീപിടുത്തം രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് കണ്ടെത്തിയത്. പോസ്റ്റ് ഓഫീസിലെ ...

കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു; കുട്ടികൾ സുരക്ഷിതർ
കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ വച്ചാണ് തേവര എസ്. എച്ച് സ്കൂളിലെ ബസിന് തീപിടിച്ചത്. അപകടം ...

തൃശൂരിൽ സ്പെയർപാർട്സ് ഗോഡൗണിൽ തീപിടുത്തം; ഒരു തൊഴിലാളി വെന്തുമരിച്ചു
തൃശൂർ മുളങ്കുന്നത്തുകാവിലെ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു തൊഴിലാളി വെന്തുമരിച്ചു. പാലക്കാട് സ്വദേശിയായ 22 വയസ്സുകാരൻ നിബിൻ ആണ് മരണത്തിന് ഇരയായത്. ഗോഡൗണിൽ വെൽഡിങ് ...

40 ബിഎംഡബ്ല്യൂ കാറുകൾ കത്തിയമർന്നു ; ഷോറൂം ഗോഡൗണിൽ വൻ തീപ്പിടിത്തം
മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാർ ഷോറൂമിന്റെ ഗോഡൗണിൽ വൻ തീപ്പിടിത്തം.സംഭവത്തിൽ 40 ബിഎംഡബ്ല്യൂ കാറുകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്.അപകടത്തിൽ ആളപായം ഒന്നും തന്നെയില്ല. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു ...

കൊല്ലം അഴീക്കലില് മത്സ്യബന്ധനത്തിനിടെ ബോട്ടിൽ തീപിടിത്തം
കൊല്ലം അഴീക്കലില് മത്സ്യബന്ധന ബോട്ടിൽ തീപിടിച്ചു.ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലെ വേളാങ്കണ്ണി മാതാ എന്ന ബോട്ടിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലര്ച്ചെയാണ് സംഭവം.മത്സ്യബന്ധനത്തിനിടെ അഴീക്കല് തുറമുഖത്തു ...

കൊച്ചിയിലെ കെട്ടിടത്തിൽ വൻ തീപിടിത്തം ; കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ചാടിയ രണ്ട് പേർക്ക് പരിക്ക്.
കൊച്ചിയിലെ ഇടപ്പള്ളി കുന്നുംപുറത്ത് നാലുനില കെട്ടിടത്തിൽ വൻ തീപിടിത്തം.ലോഡ്ജ് ആയി പ്രവ൪ത്തിച്ചു വരുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. താഴെത്തെ നിലയിൽ പ്രവർത്തിച്ചു വരികയായിരുന്ന തുണിക്കടയിൽ നിന്നാണ് തീപടർന്നതെന്നാണ് ...