Financial Scam
വയനാട് ദുരന്തബാധിതര്ക്കായി സമാഹരിച്ച തുക തട്ടിയെടുത്ത കേസില് മൂന്ന് സിപിഐഎം പ്രവര്ത്തകര്ക്കെതിരെ കേസ്
മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില് സമാഹരിച്ച 120,000 രൂപ തട്ടിയെടുത്ത കേസില് മൂന്ന് സിപിഐഎം പ്രവര്ത്തകര്ക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്പ്പെടെയുള്ളവരാണ് പ്രതികള്. സമാഹരിച്ച തുക സര്ക്കാരിന് കൈമാറിയിട്ടില്ലെന്നും കണ്ടെത്തി.
മുംബൈയിൽ വീണ്ടും ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ്; വീട്ടമ്മയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തു
മുംബൈയിൽ 67 വയസ്സുള്ള വീട്ടമ്മയിൽ നിന്ന് 'ഡിജിറ്റൽ അറസ്റ്റ്' എന്ന പേരിൽ 14 ലക്ഷം രൂപ തട്ടിയെടുത്തു. അനധികൃത പണമിടപാടിന്റെ പേരിൽ കുറ്റക്കാരിയാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ വീട്ടമ്മയെ വലയിലാക്കിയത്. ഇത്തരം തട്ടിപ്പുകാരെ കരുതിയിരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കണ്ണൂരിൽ വ്യാജ സിബിഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 5 കോടിയുടെ തട്ടിപ്പ്
കണ്ണൂരിൽ സിബിഐ, ഇ.ഡി ഉദ്യോഗസ്ഥരായി ചമഞ്ഞ തട്ടിപ്പുസംഘം മൂന്ന് പേരിൽ നിന്ന് 5 കോടിയിലേറെ രൂപ തട്ടിയെടുത്തു. തട്ടിപ്പിന് ഇരയായവരിൽ തളിപ്പറമ്പിലെ ഡോക്ടറും ഉൾപ്പെടുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള ലോബിയാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് പറയുന്നു.