financial fraud

സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയ കൃഷ്ണയുടെ മൊഴി രേഖപ്പെടുത്തി; അന്വേഷണം ക്രൈംബ്രാഞ്ചിന്
ജി. കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയയുടെ മൊഴി രേഖപ്പെടുത്തി. കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. പ്രതികളായ മൂന്ന് ജീവനക്കാർ മൂന്ന് ദിവസമായി ഒളിവിലാണ്.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്; വനിതാ ജീവനക്കാർ ഒളിവിൽ
നടിയും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. വനിതാ ജീവനക്കാർ സാമ്പത്തിക തിരിമറി നടത്തിയതിൻ്റെ തെളിവുകൾ പൊലീസിൻ്റെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേസിൽ ഉൾപ്പെട്ട വനിതാ ജീവനക്കാർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഒളിവിൽ പോവുകയായിരുന്നു.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് 60 ലക്ഷം എത്തിയെന്ന് കണ്ടെത്തൽ
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായി പൊലീസ്. ജീവനക്കാരായ വിനീത, ദിവ്യ എന്നിവരുടെ അക്കൗണ്ടിലേക്ക് ക്യുആർ കോഡ് വഴി 60 ലക്ഷം രൂപ എത്തിയതായി കണ്ടെത്തി. തുക വിവിധ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തതായും വ്യക്തമായി.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസ്: പ്രതികൾ ഒളിവിൽ, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾ ഒളിവിൽ പോയെന്ന് പോലീസ്. ക്യുആർ കോഡ് വഴി 66 ലക്ഷം രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തൽ. പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി; വനിതാ ജീവനക്കാർക്കെതിരെ കൂടുതൽ തെളിവുകളുമായി പൊലീസ്, മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി
ബിജെപി നേതാവും നടനുമായ ജി. കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി നടത്തിയ വനിതാ ജീവനക്കാർക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി. 11 മാസത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടന്നതായി പൊലീസ് കണ്ടെത്തി. അറസ്റ്റ് ഒഴിവാക്കാൻ ജീവനക്കാർ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി.

സാമ്പത്തിക തട്ടിപ്പ്: കൂടുതൽ തെളിവുകളുമായി കൃഷ്ണകുമാറിൻ്റെ കുടുംബം
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ധുവിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ജീവനക്കാർ തട്ടിപ്പ് നടത്തിയെന്ന് സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കളമശ്ശേരി പൊലീസിനെതിരെ ഗുരുതര ആരോപണം; യുവാവിനെ കുടുക്കിയെന്ന് പരാതി
കളമശ്ശേരി പൊലീസിനെതിരെ ഗുരുതരമായ ആരോപണവുമായി യുവാവ്. സാമ്പത്തിക തട്ടിപ്പ് കേസിൽ തന്നെ കുടുക്കിയതാണെന്ന് കൊല്ലം സ്വദേശി അലൻ ആരോപിക്കുന്നു. തന്റെ ജീവിതം പൊലീസ് നശിപ്പിച്ചെന്നും, നാട്ടിൽ സ്വസ്ഥമായി നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്നും അലൻ പറയുന്നു. 36 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് കേസിലാണ് അലൻ മൂന്നാം പ്രതിയായത്.

പാതിവില തട്ടിപ്പ്: 231 കോടിയുടെ ക്രമക്കേട്, നിയമസഭയിൽ ചർച്ച
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 231 കോടി രൂപയുടെ ക്രമക്കേടാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. 1343 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 665 എണ്ണം ക്രൈംബ്രാഞ്ചിന് കൈമാറി. തട്ടിപ്പുകാരുടെ വാഗ്ദാനങ്ങളിൽ വീഴാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ലീലാവതി ആശുപത്രിയിൽ 1500 കോടിയുടെ ക്രമക്കേടും ദുർമന്ത്രവാദ ആരോപണവും; പോലീസ് അന്വേഷണം
മുംബൈയിലെ ലീലാവതി ആശുപത്രിയിൽ 1500 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. മുൻ ട്രസ്റ്റിമാർക്കെതിരെ ദുർമന്ത്രവാദ ആരോപണവും ഉയർന്നിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

കൊച്ചിയിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്; ആതിര ഗ്രൂപ്പിനെതിരെ പരാതി
കൊച്ചി ആസ്ഥാനമായുള്ള ആതിര ഗ്രൂപ്പ് 115 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയതായി പരാതി. വീട്ടമ്മമാരും ദിവസവേതനക്കാരുമാണ് തട്ടിപ്പിനിരയായത്. ആന്റണിയുടെ വീടിനു മുന്നില് പ്രതിഷേധവുമായി നിക്ഷേപകര്.

മുദ്ര ചാരിറ്റബിൾ ട്രസ്റ്റ്: മൂന്നരക്കോടി രൂപയുടെ തട്ടിപ്പ് ആരോപണം
നജീബ് കാന്തപുരം എംഎൽഎയുടെ നിയന്ത്രണത്തിലുള്ള മുദ്ര ചാരിറ്റബിൾ ട്രസ്റ്റ് വ്യാപകമായി പണം സമാഹരിച്ചതായി ആരോപണം. മൂന്നരക്കോടിയിലധികം രൂപയാണ് തട്ടിപ്പു സംഘത്തിന് കൈമാറിയതെന്നാണ് പരാതി. പണം തിരിച്ചു നൽകി പരാതികൾ ഒതുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

പാതിവില തട്ടിപ്പ് കേസ്: അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന്
പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ കോടതി ഇന്ന് പരിഗണിക്കും. പ്രോസിക്യൂഷൻ ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു.