Financial Assistance

ആർസിബി വിക്ടറി പരേഡ് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായും സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ടീമിനോടുള്ള സ്നേഹത്തിനൊപ്പം സ്വന്തം സുരക്ഷയും പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

ക്ഷേമ പെൻഷൻ വിതരണത്തിന് തുക അനുവദിച്ചു; മെയ് മാസത്തിലെ പെൻഷനോടൊപ്പം കുടിശ്ശികയും
ക്ഷേമ പെൻഷൻ വിതരണത്തിനായി തുക അനുവദിച്ചു. മെയ് മാസത്തിലെ പെൻഷനോടൊപ്പം ഒരു മാസത്തെ കുടിശ്ശികയും ലഭിക്കും. ജൂൺ 5-ന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദ്ദേശം.

ഇന്ത്യ-പാക് സംഘർഷം: വീരമൃത്യു വരിച്ച ജവാന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ
ഇന്ത്യ-പാക് സംഘർഷത്തിൽ വീരമൃത്യു വരിച്ച ജവാൻ ലാൻസ് നായിക് മുരളി നായിക്കിന്റെ കുടുംബത്തിന് ആന്ധ്രാ സർക്കാർ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് അഞ്ച് ഏക്കർ കൃഷിഭൂമിയും വീട് വയ്ക്കാൻ സ്ഥലവും നൽകും. ഇതിനുപുറമെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.

പാക് ഷെല്ലാക്രമണം: ഇരകളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി
പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ പൂഞ്ച്, രജൗരി, ജമ്മു, ബാരാമുള്ള സെക്ടറുകളിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നീലേശ്വരം വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം
കാസര്ഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4 ലക്ഷം രൂപ വീതം നൽകും. നാലു പേരാണ് അപകടത്തിൽ മരിച്ചത്.

പ്രവാസി സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്സ് മുഖേന ധനസഹായം; അപേക്ഷിക്കാം
നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസി കേരളീയരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്സ് മുഖേന ധനസഹായം ലഭിക്കും. മൂന്നു ലക്ഷം രൂപയാണ് ഒറ്റത്തവണയായി നൽകുക. 2024 ഒക്ടോബർ 30 നകം അപേക്ഷ സമർപ്പിക്കണം.

സെറിബ്രല് മെനിഞ്ചൈറ്റിസ് രോഗബാധിതനായ കോഴിക്കോട്ടുകാരന്റെ കുടുംബം ചികിത്സാ സഹായം തേടുന്നു
സെറിബ്രല് മെനിഞ്ചൈറ്റിസ് രോഗബാധിതനായ ഇരുപത്തിയൊന്നുകാരന്റെ കുടുംബം ചികിത്സാ സഹായത്തിനായി അഭ്യർത്ഥിക്കുന്നു. കോഴിക്കോട് ഒളവണ്ണ സ്വദേശികളായ ചേറോട്ടുകുന്ന് ഷീജുവും സ്നേഹലതയുമാണ് മകനായ സ്നേഹാൻകപിലിനായി സഹായം തേടുന്നത്. കുട്ടി ജനിച്ച് ...