FEMA violation

മസാല ബോണ്ട് വിവാദം: ഇ.ഡി. ആരോപണങ്ങൾ തള്ളി കിഫ്ബി സി.ഇ.ഒ.
മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്ന് കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം വ്യക്തമാക്കി. ഇ.ഡി.യുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്നും കിഫ്ബി ആരോപിച്ചു. ആർ.ബി.ഐ. നിർദ്ദേശങ്ങൾ പാലിച്ചാണ് മസാല ബോണ്ട് വിതരണം നടത്തിയതെന്നും സി.ഇ.ഒ. അറിയിച്ചു.

ഭൂട്ടാൻ വാഹന കള്ളക്കടത്ത് കേസ്: ദുൽഖർ സൽമാനെ ഇഡി ചോദ്യം ചെയ്യുന്നു
ഭൂട്ടാൻ വാഹന കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനെ തുടർന്ന് നടൻ ദുൽഖർ സൽമാൻ കൊച്ചിയിലെത്തി. അദ്ദേഹത്തെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് നിലവിൽ പരിശോധന നടക്കുന്നത്.

മിന്ത്രയ്ക്കെതിരെ ഇ.ഡി കേസ്; 1,654 കോടിയുടെ എഫ്ഡിഐ നിയമലംഘനം
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മിന്ത്രയ്ക്കെതിരെ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തു. 1,654 കോടി രൂപയുടെ വിദേശനാണ്യ വിനിമയ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് കേസ്. എഫ്ഡിഐ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് മൊത്ത വ്യാപാരത്തിനുള്ള നിക്ഷേപം സ്വീകരിച്ച് റീട്ടെയിൽ വില്പന നടത്തിയെന്നാണ് ആരോപണം.

ഡിഎംകെ എംപി എസ് ജഗദ് രക്ഷകന് 908 കോടി രൂപ പിഴ ചുമത്തി ഇഡി
എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിഎംകെ എംപി എസ് ജഗദ് രക്ഷകന് 908 കോടി രൂപയുടെ പിഴ ചുമത്തി. ഫെമ നിയമലംഘനത്തിന്റെ പേരിലാണ് നടപടി. ജഗദ് രക്ഷകന്റെയും കുടുംബത്തിന്റേയും 89.19 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി.