Fee Hike

കാർഷിക സർവകലാശാല ഫീസ് വർധനവിൽ കുറവു വരുത്തും; ഉടൻ തീരുമാനമെന്ന് മന്ത്രി പി. പ്രസാദ്
കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ ഗണ്യമായ കുറവ് വരുത്താൻ നിർദേശം നൽകിയെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്ന ഫീസ് ഘടന മാത്രമേ കാർഷിക സർവകലാശാലയിൽ ഉണ്ടാകൂ എന്ന് ഉറപ്പാക്കണമെന്ന് സർക്കാർ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അടിയന്തരമായി നാളെ ഓൺലൈനായി എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.

കാസർഗോഡ് കാർഷിക കോളജിൽ എസ്എഫ്ഐ പ്രതിഷേധം; ഫീസ് വർധനവിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം.
കാസർഗോഡ് പടന്നക്കാട് കാർഷിക കോളജിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. കാർഷിക സർവകലാശാലയിലേക്ക് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. ഫീസ് വർധനവ് അംഗീകരിക്കാൻ കഴിയില്ലെന്നും എസ്എഫ്ഐ വ്യക്തമാക്കി.

കാർഷിക സർവകലാശാല വിസിയുടെ വീട്ടിലേക്ക് എസ്എഫ്ഐ മാർച്ച്; 20 പ്രവർത്തകർ അറസ്റ്റിൽ
കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ വീട്ടിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഫീസ് വർധനവുമായി ബന്ധപ്പെട്ടാണ് എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. പ്രതിഷേധം നടത്തിയ ഏകദേശം ഇരുപതോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

തൃശ്ശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിൽ എസ്എഫ്ഐയുടെ പ്രതിഷേധം, ഫീസ് വർധനവിനെതിരെ സമരം കടുക്കുന്നു
തൃശ്ശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിനെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം ശക്തമാകുന്നു. ഫീസ് വർധന പിൻവലിക്കാതെ ഉദ്യോഗസ്ഥരെ പുറത്തുപോകാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഫീസ് വർധന പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.

കാര്ഷിക സര്വകലാശാലയിലെ ഫീസ് വര്ധനവ്; പഠനം ഉപേക്ഷിച്ച് വിദ്യാര്ത്ഥി
കാര്ഷിക സര്വകലാശാലയില് ഫീസ് കുത്തനെ കൂട്ടിയതിനെത്തുടര്ന്ന് താമരശ്ശേരി സ്വദേശി അര്ജുന് പഠനം ഉപേക്ഷിച്ചു. മൂന്നിരട്ടി ഫീസാണ് ഈ വര്ഷം മുതല് ഈടാക്കുന്നത്. സാമ്പത്തിക സ്ഥിതി മോശമായതിനാല് പഠനം തുടരാന് കഴിയില്ലെന്ന് അര്ജുന് പറയുന്നു.

കാർഷിക സർവകലാശാല ഫീസ് വർധന: വൈസ് ചാൻസലർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം
കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിനെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം. വൈസ് ചാൻസലറുടെ വാഹനം തടയാൻ ശ്രമിച്ചു. ഫീസ് വർധന പിൻവലിക്കും വരെ സമരം തുടരുമെന്ന് എസ്എഫ്ഐ അറിയിച്ചു.