ആലപ്പുഴയിലെ കളർകോട് ഉണ്ടായ അപകടത്തിൽ മരിച്ച ദേവനന്ദൻ കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഓണത്തിന് വീട്ടിൽ വന്നുപോയ അവൻ ക്രിസ്മസിന് വരാമെന്ന് പറഞ്ഞാണ് മടങ്ങിയത്. മികച്ച വിദ്യാർത്ഥിയായിരുന്ന ദേവാനന്ദിന്റെ മരണം സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.