Family Issues

Poisoned Children Case

താനെയിൽ സ്വന്തം മക്കളെ വിഷം കൊടുത്തു കൊന്ന് അമ്മ; അറസ്റ്റ് ചെയ്തു

നിവ ലേഖകൻ

താനെയിലെ അസ്നോലി ഗ്രാമത്തിൽ കുടുംബ പ്രശ്നങ്ങളെ തുടർന്ന് 27 കാരിയായ അമ്മ മൂന്ന് മക്കളെ വിഷം നൽകി കൊലപ്പെടുത്തി. അഞ്ച്, എട്ട്, പത്ത് വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ഭർത്താവിന്റെ മദ്യപാനം മൂലം വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും കുഞ്ഞുങ്ങളെ വളർത്താനുള്ള ബുദ്ധിമുട്ടാണ് കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

Omanappuzha Murder Case

ഓമനപ്പുഴ കൊലപാതകം: വീട്ടുകാരുടെ മുന്നിലിട്ട് മകളെ കൊന്ന് പിതാവ്

നിവ ലേഖകൻ

ആലപ്പുഴ ഓമനപ്പുഴയിൽ പിതാവ് മകളെ കൊലപ്പെടുത്തി. ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന 29 വയസ്സുള്ള ഏയ്ഞ്ചൽ ജാസ്മിനാണ് കൊല്ലപ്പെട്ടത്. വീട്ടുകാരുടെ മുന്നിലിട്ട് കഴുത്ത് ഞെരിച്ച ശേഷം തോർത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു.

Mangaluru bank employee murder-suicide

മംഗളൂരുവില് ദാരുണം: ഭാര്യയേയും മകനേയും കൊന്ന് ബാങ്ക് ജീവനക്കാരന് ആത്മഹത്യ ചെയ്തു

നിവ ലേഖകൻ

മംഗളൂരുവില് ബാങ്ക് ജീവനക്കാരന് ഭാര്യയേയും മകനേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കാരണമെന്ന് ആത്മഹത്യാ കുറിപ്പില് വ്യക്തമാക്കി. കുടുംബ പ്രശ്നങ്ങളും സംഭവത്തിന് പിന്നിലുണ്ടെന്ന് സൂചന.

Child Welfare Committee Kerala

കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെയും സഹോദരങ്ങളെയും സിഡബ്ല്യുസി ഏറ്റെടുക്കും

നിവ ലേഖകൻ

കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെയും സഹോദരങ്ങളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കാൻ തീരുമാനിച്ചു. കുട്ടി മാതാപിതാക്കളുടെ കൂടെ പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചു. മാതാപിതാക്കൾ കേരളത്തിൽ തുടരാൻ തീരുമാനിച്ചു.