Family Disputes

son attacks mother Kollam

കൊല്ലത്ത് മദ്യത്തിന് പണം നിഷേധിച്ച അമ്മയെ മകൻ ക്രൂരമായി ആക്രമിച്ചു

Anjana

കൊല്ലം തേവലക്കരയിൽ മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ മകൻ വെട്ടിപ്പരുക്കേൽപ്പിച്ചു. 52 വയസ്സുള്ള കൃഷ്ണകുമാരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ മകൻ മനുമോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു.