വ്യാജ ലൈംഗികാതിക്രമ പരാതികൾ വർധിക്കുന്നതായി ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. വ്യക്തിവിരോധം തീർക്കാനും നിയമവിരുദ്ധ ആവശ്യങ്ങൾ നിറവേറ്റാനും ഇത്തരം കേസുകൾ ഉപയോഗിക്കുന്ന പ്രവണത വർധിച്ചുവരികയാണെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുടെ വാദം മാത്രം പരിഗണിക്കാതെ പ്രതിയുടെ ഭാഗവും കേൾക്കണമെന്ന് കോടതി നിർദേശിച്ചു.