Fake Drug Case

ലഹരിമരുന്നുമായി യുവാവ് പിടിയിൽ; വ്യാജ ലഹരി കേസിൽ മുഖ്യ ആസൂത്രകയുടെ അറസ്റ്റ് രേഖപ്പെടുത്തി
താമരശ്ശേരിയിൽ 2.16 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിലെ മുഖ്യ ആസൂത്രക ലിവിയ ജോസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. മയക്കുമരുന്ന് വില്പനക്ക് ഉപയോഗിക്കുന്ന ഓട്ടോ ടാക്സിയും പോലീസ് കസ്റ്റഡിയിലെടുത്തു.

ചാലക്കുടി വ്യാജ ലഹരി കേസ്: മുഖ്യ ആസൂത്രക ലിവിയ ജോസ് അറസ്റ്റിൽ
ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിലെ മുഖ്യ ആസൂത്രക ലിവിയ ജോസിനെ അറസ്റ്റ് ചെയ്തു. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ലിവിയയെ SIT പിടികൂടിയത്. കുടുംബ വഴക്കിനെ തുടർന്നാണ് ലിവിയ, ഷീലയെ വ്യാജ ലഹരി കേസിൽ കുടുക്കിയത്.

ഷീല സണ്ണിയെ കുടുക്കിയത് മരുമകളുടെ സഹോദരി; ലഹരി വെച്ചത് ബാഗിലും സ്കൂട്ടറിലും
ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയ ജോസാണ് ഇതിന് പിന്നിലെന്നാണ് കണ്ടെത്തൽ. ലിവിയ വിദേശത്താണ്, ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.

ഷീല സണ്ണി കേസ്: ഒന്നാം പ്രതി നാരായണദാസിനായി പോലീസ് വലവിരിച്ചു; വ്യാജ പാസ്പോർട്ട് കണ്ടെത്തി
വ്യാജ ലഹരിമരുന്ന് കേസിൽ കുടുങ്ങിയ ഷീല സണ്ണിയുടെ കേസിലെ ഒന്നാം പ്രതി നാരായണദാസിനെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. നാരായണദാസിന്റെ പേരിൽ വ്യാജ പാസ്പോർട്ട് കണ്ടെത്തി. ഷീല സണ്ണിയുടെ ബന്ധുക്കൾക്കും പോലീസ് നോട്ടീസ് നൽകി.