കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പേരില് വ്യാജ നിയമന ഉത്തരവുകള് നല്കി തട്ടിപ്പ് നടക്കുന്നതായി റിപ്പോര്ട്ട്. ബാങ്കിലെ നിയമനങ്ങള് പി.എസ്.സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമെന്ന് അധികൃതര് വ്യക്തമാക്കി. ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ബാങ്ക് പ്രസിഡന്റും സി.ഇ.ഒയും അഭ്യര്ഥിച്ചു.