Fahadh Faasil

വേട്ടൈയാനിലെ പാട്രിക് കഥാപാത്രത്തെക്കുറിച്ച് ഫഹദ് ഫാസിൽ പറയുന്നു
രജനികാന്ത്, അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് വേട്ടൈയാൻ. ചിത്രത്തിൽ പാട്രിക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഫഹദ് ഫാസിലാണ്. ഈ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ഫഹദ് പങ്കുവെക്കുന്നു. മറ്റൊരു വേഷം ചെയ്യാനാണ് വിളിച്ചതെങ്കിലും കഥ കേട്ടപ്പോൾ പാട്രിക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തോന്നിയെന്നും ഫഹദ് പറയുന്നു.

ആ സിനിമയിൽ തനിക്ക് തെറ്റ് പറ്റിയെന്ന് ഫഹദ് ഫാസിൽ
നടൻ ഫഹദ് ഫാസിൽ 'പുഷ്പ 2' സിനിമയിലെ അഭിനയത്തെക്കുറിച്ച് പ്രതികരിച്ചു. സിനിമയുടെ കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്ന് താരം തുറന്നു സമ്മതിച്ചു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദിന്റെ പ്രതികരണം.

ഫഹദിന്റെ കയ്യിലെ ആ ഫോൺ വെറും കീപാഡ് മോഡൽ അല്ല; വില കേട്ടാൽ ഞെട്ടും!
സിനിമാ പൂജാ ചടങ്ങിൽ ഫഹദ് ഉപയോഗിച്ച ഫോൺ കണ്ട് ആളുകൾ അതിശയിച്ചു. സ്മാർട്ട്ഫോൺ യുഗത്തിൽ കീപാഡ് ഫോൺ ഉപയോഗിക്കുന്ന ഫഹദിന്റെ എളിമയെക്കുറിച്ചും ലാളിത്യത്തെക്കുറിച്ചുമുള്ള ചർച്ചകളാണ് എവിടെയും. ഒടുവിൽ ആ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

ഫഹദ് ഫാസിലിന്റെ ഗ്യാരേജിലേക്ക് പുത്തൻ അതിഥി; ഗോൾഫ് ജി ടി ഐ സ്വന്തമാക്കി താരം
മലയാള സിനിമയിലെ പ്രിയതാരം ഫഹദ് ഫാസിൽ ഗോൾഫ് ജി ടി ഐ സ്വന്തമാക്കി. 52.99 ലക്ഷം രൂപയാണ് ഈ ഹാച്ച്ബാക്കിന്റെ എക്സ് ഷോറൂം വില. ഇന്ത്യയിൽ ആകെ 150 ഗോൾഫ് ജി ടി ഐ യൂണിറ്റുകൾ മാത്രമാണ് വിൽക്കുന്നത്, അതിൽ 50 എണ്ണവും കേരളത്തിൽ നിന്നുള്ളവയാണ്.

ഫഹദിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്; റോഷൻ മാത്യുവിനെ പ്രശംസിച്ച് ആലിയ ഭട്ട്
ഫഹദ് ഫാസിലിനെയും റോഷൻ മാത്യുവിനെയും പ്രശംസിച്ച് ആലിയ ഭട്ട്. ഫഹദ് ഫാസിൽ തനിക്ക് ഏറെ മതിപ്പുള്ള നടന്മാരിൽ ഒരാളാണെന്ന് ആലിയ പറഞ്ഞു. റോഷൻ മാത്യുവിനൊപ്പം 'ഡാർലിംഗ്സ്' എന്ന സിനിമയിൽ പ്രവർത്തിച്ചത് നല്ല അനുഭവമായിരുന്നുവെന്നും ആലിയ കൂട്ടിച്ചേർത്തു.

ഫഹദിനെ നായകനാക്കുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല; ലാൽ ജോസ്
ഫഹദ് ഫാസിൽ തന്റെ അടുത്ത് ആദ്യം അസിസ്റ്റന്റ് ഡയറക്ടറാകാനാണ് വന്നതെന്ന് ലാൽ ജോസ്. ഫഹദിന്റെ കണ്ണുകൾ വളരെ ആകർഷകമാണെന്നും ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നിപ്പോകുമെന്നും ലാൽ ജോസ്. ഷാനുവിന്റെ രണ്ടാം വരവിലെ ആദ്യ സിനിമ പ്ലാൻ ചെയ്തത് താനായിരുന്നുവെന്നും ലാൽ ജോസ്.

ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ ആഗ്രഹമെന്ന് തമന്ന
മലയാളികളുടെ പ്രിയനടിയായ തമന്ന, ഫഹദ് ഫാസിലിനെ പ്രശംസിച്ച് രംഗത്ത്. ഫഹദിനൊപ്പം അഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് തമന്ന പറഞ്ഞു. രാജ്യത്തെ മികച്ച നടന്മാരിൽ ഒരാളാണ് ഫഹദെന്നും താരം കൂട്ടിച്ചേർത്തു.

ഫഹദ് ഫാസിലിന്റെ ബോളിവുഡ് അരങ്ങേറ്റം: ഇംതിയാസ് അലിയുടെ ‘ദ് ഇഡിയറ്റ് ഓഫ് ഇസ്താംബുൾ’ 2025-ൽ
ഫഹദ് ഫാസിലിന്റെ ബോളിവുഡ് അരങ്ങേറ്റം ഇംതിയാസ് അലിയുടെ സംവിധാനത്തിൽ സംഭവിക്കുന്നു. 'ദ് ഇഡിയറ്റ് ഓഫ് ഇസ്താംബുൾ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2025-ൽ ആരംഭിക്കും. തൃപ്തി ദിമ്രി നായികയായി എത്തുമെന്ന് റിപ്പോർട്ടുകൾ.

പുഷ്പ 2: ഫഹദ് ഫാസിലിന്റെ പഴയ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു
പുഷ്പ 2 വിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ഫഹദ് ഫാസിൽ നേരത്തെ നടത്തിയ പ്രസ്താവനകൾ വീണ്ടും ചർച്ചയാകുന്നു. ചിത്രം കൊണ്ട് പ്രത്യേക നേട്ടമില്ലെന്നും, പ്രേക്ഷകർ തന്നിൽ നിന്ന് മാജിക് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.

മലയാള സിനിമയെയും ഫഹദ് ഫാസിലിനെയും പ്രശംസിച്ച് അല്ലു അർജുൻ; കേരളത്തോടുള്ള സ്നേഹം വ്യക്തമാക്കി
മലയാള സിനിമയോടും നടന്മാരോടുമുള്ള സ്നേഹം വ്യക്തമാക്കി അല്ലു അർജുൻ. കേരളത്തെ രണ്ടാമത്തെ കുടുംബമായി കാണുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ഫഹദ് ഫാസിലിനെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന പ്രതിഭയായി വിശേഷിപ്പിച്ചു. 'പുഷ്പ 2'വിലെ ഫഹദിന്റെ പ്രകടനത്തെയും പ്രശംസിച്ചു.

പുഷ്പ 2: ഫഹദ് തകർത്തു, എല്ലാവർക്കും ഇഷ്ടമാകുമെന്ന് അല്ലു അർജുൻ
അല്ലു അർജുൻ നായകനാകുന്ന 'പുഷ്പ 2: ദി റൂൾ' ഡിസംബർ 5ന് റിലീസ് ചെയ്യും. ചിത്രത്തിൽ ഫഹദ് ഫാസിൽ മികച്ച പ്രകടനം കാഴ്ചവച്ചതായി അല്ലു അർജുൻ പ്രശംസിച്ചു. ഫഹദിന്റെ കഥാപാത്രം എല്ലാവർക്കും ഇഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.