EY Company
അനുമതിയില്ലാതെ 17 വർഷം പ്രവർത്തിച്ച EY കമ്പനിക്കെതിരെ തൊഴിൽ വകുപ്പ് നടപടി തുടങ്ങി
കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ മരണത്തെ തുടർന്ന് EY കമ്പനിക്കെതിരെ തൊഴിൽ വകുപ്പ് നടപടി തുടങ്ങി. പൂനെയിലെ ഓഫീസ് 17 വർഷം അനുമതിയില്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു.
അന്ന സെബാസ്റ്റ്യന്റെ മരണം: ആരോപണ വിധേയനായ ഉദ്യോഗസ്ഥനോട് അവധിയെടുക്കാൻ EY നിർദ്ദേശം
അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഉദ്യോഗസ്ഥനോട് അവധിയിൽ പോകാൻ EY കമ്പനി നിർദ്ദേശിച്ചു. കമ്പനിയിൽ ഔദ്യോഗിക അന്വേഷണം നടക്കുന്നു. കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
അന്നാ സെബാസ്റ്റ്യൻ്റെ മരണം: ചോർന്ന കത്തിൽ EY കമ്പനി അന്വേഷണം തുടങ്ങി
അമിത ജോലി ഭാരത്തെ തുടർന്ന് മരിച്ച അന്നാ സെബാസ്റ്റ്യൻ്റെ അമ്മ അയച്ച കത്ത് ചോർന്നതിൽ EY കമ്പനി ആഭ്യന്തര അന്വേഷണം ആരംഭിച്ചു. കമ്പനിയുടെ ചെയർമാൻ ഉൾപ്പെടെ 7 പേർക്കാണ് കത്ത് നൽകിയിരുന്നത്. അന്നയുടെ സുഹൃത്ത് ആൻമേരി ജോലി സമ്മർദ്ദത്തെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തി.
അന്ന സെബാസ്റ്റ്യൻ്റെ മരണം: കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
അമിത ജോലിഭാരത്തെ തുടർന്ന് മരിച്ച അന്ന സെബാസ്റ്റ്യൻ്റെ കേസിൽ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. തൊഴിൽ ചൂഷണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് തൊഴിൽ സഹമന്ത്രി അറിയിച്ചു. അന്നയുടെ മാതാവ് കമ്പനി മേധാവിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിഷയം ചർച്ചയായത്.
അമിത ജോലിഭാരം: 26 കാരി ചാർട്ടേഡ് അക്കൗണ്ടന്റ് മരിച്ചു; EY കമ്പനിക്കെതിരെ കുടുംബം പരാതി നൽകി
കൊച്ചി സ്വദേശിനിയായ അന്ന സെബാസ്റ്റ്യൻ എന്ന 26 കാരി ചാർട്ടേഡ് അക്കൗണ്ടന്റ് അമിത ജോലിഭാരം കാരണം മരിച്ചു. EY കമ്പനിയിലെ മനുഷ്യത്വരഹിതമായ തൊഴിൽ സാഹചര്യമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു. കമ്പനി മേധാവിക്ക് കുടുംബം നൽകിയ പരാതി കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി.