Extortion

സ്വകാര്യ ദൃശ്യങ്ങള് പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി; ബംഗളൂരുവിൽ അധ്യാപിക അടക്കം മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരുവിൽ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ പ്രീ സ്കൂൾ അധ്യാപിക അടക്കം മൂന്ന് പേർ പിടിയിലായി. പരാതിക്കാരന്റെ മുൻ വിദ്യാർത്ഥിയുടെ പിതാവാണ് പരാതി നൽകിയത്. ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അമിത് ഷായുടെ മകനെന്ന് നടിച്ച് കോടികൾ തട്ടാൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
കേന്ദ്രമന്ത്രി അമിത് ഷായുടെ മകൻ ജെയ് ഷാ ആണെന്ന് നടിച്ച് മണിപ്പൂർ എംഎൽഎമാരിൽ നിന്ന് കോടികൾ തട്ടാൻ ശ്രമിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരിയിലാണ് തട്ടിപ്പ് നടന്നത്. ദില്ലിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

സ്വകാര്യ സ്ഥാപനത്തെ ഭീഷണിപ്പെടുത്തി 5 കോടി തട്ടാൻ ശ്രമം; മൂന്ന് മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിൽ
ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തെ ഭീഷണിപ്പെടുത്തി അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മൂന്ന് മലയാളികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശികളായ ചാൾസ് മാത്യു, ബിനോജ്, കോഴിക്കോട് സ്വദേശി ശക്തിധരൻ പനോളി എന്നിവരാണ് അറസ്റ്റിലായത്. വ്യാജ വെബ്സൈറ്റ് നിർമ്മിച്ചും തെറ്റായ പ്രചാരണങ്ങൾ നടത്തിയുമാണ് ഇവർ സ്ഥാപനത്തെ ഭീഷണിപ്പെടുത്തിയത്.

വൈക്കത്ത് വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 40 ലക്ഷം തട്ടിയെടുത്ത കേസിൽ യുവതിയും കൂട്ടാളിയും അറസ്റ്റിൽ
കോട്ടയം വൈക്കത്ത് വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 40 ലക്ഷം രൂപ തട്ടിയെടുത്തു. ബാംഗ്ലൂരിൽ താമസിക്കുന്ന യുവതിയും സുഹൃത്തുമാണ് അറസ്റ്റിലായത്. വീഡിയോ കോൾ വഴി നഗ്നചിത്രങ്ങൾ കൈക്കലാക്കിയാണ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.

തിരൂർ ഡെപ്യൂട്ടി തഹസിൽദാർ കാണാതായ സംഭവം: മൂന്ന് പേർ അറസ്റ്റിൽ
തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബിനെ കാണാതായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. പോക്സോ കേസിൽപ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികൾ പലതവണയായി പത്തുലക്ഷത്തി മുപ്പതിനായിരം രൂപയോളം വാങ്ങിയതായി ചാലിബ് പൊലീസിന് മൊഴി നൽകി.

സല്മാന് ഖാനെതിരേ വധഭീഷണി: ബിക്കാറാം ബിഷ്ണോയി പിടിയിൽ
സല്മാന് ഖാനെതിരേ വധഭീഷണി മുഴക്കിയ ബിക്കാറാം ബിഷ്ണോയി കര്ണാടകയില് നിന്ന് പിടിയിലായി. രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ചിരുന്നു. പ്രതിയെ മഹാരാഷ്ട്ര പൊലീസിന് കൈമാറി.

സൽമാൻ ഖാന് വീണ്ടും ഭീഷണി; 5 കോടി രൂപ ആവശ്യപ്പെട്ട് ലോറൻസ് ബിഷ്ണോയി സംഘം
ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും ഭീഷണി നേരിടുന്നു. ലോറൻസ് ബിഷ്ണോയി സംഘാംഗം എന്നവകാശപ്പെടുന്നയാൾ 5 കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നു. മുംബൈ ട്രാഫിക് പൊലീസിന് ലഭിച്ച ഭീഷണി സന്ദേശത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

ആധാർ കാർഡ് ദുരുപയോഗ ഭീഷണിയിലൂടെ 49 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ
പത്തനംതിട്ട സ്വദേശിനിയിൽ നിന്ന് 49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആധാർ കാർഡ് ദുരുപയോഗവും കള്ളപ്പണ ഇടപാടുകളും ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയത്. ഒൻപത് അക്കൗണ്ടുകളിലേക്കായി പലപ്പോഴായി പണം കൈമാറ്റം ചെയ്തതായി പൊലീസ് കണ്ടെത്തി.