ശബരിമല മകരവിളക്ക് തീർത്ഥാടനത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ എക്സൈസ് വകുപ്പ് വ്യാപക റെയ്ഡുകൾ നടത്തി. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ 195 കേസുകൾ രജിസ്റ്റർ ചെയ്തു. ആകെ 39,000 രൂപ പിഴ ഈടാക്കി.