Excise raid

കൊടുങ്ങല്ലൂരിൽ നൂറ് ലിറ്റർ ചാരായ വാഷ് പിടികൂടി; നെടുമ്പാശ്ശേരിയിൽ കോടികളുടെ കഞ്ചാവ് വേട്ട
കൊടുങ്ങല്ലൂരിൽ എക്സൈസ് സംഘം നൂറ് ലിറ്റർ ചാരായ വാഷ് പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 2.376 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തു. ബാങ്കോക്കിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

നെടുമങ്ങാട് വാടകവീട്ടിൽ നിന്ന് വൻ കഞ്ചാവ് പിടികൂടി
തിരുവനന്തപുരം നെടുമങ്ങാട്ടിലെ വാടകവീട്ടിൽ നിന്ന് വൻ തോതിൽ കഞ്ചാവ് പിടികൂടി. മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് കണ്ടെത്തിയത്. ഭർത്താവ് രക്ഷപ്പെട്ടെങ്കിലും ഭാര്യയെ കസ്റ്റഡിയിലെടുത്തു.

അടൂരിൽ വൻ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ
അടൂരിൽ എക്സൈസ് സംഘം വൻ കഞ്ചാവ് വേട്ട നടത്തി. മഹീന്ദ്രാ മാക്സിമോയിൽ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. പത്തനാപുരം സ്വദേശികളായ രണ്ട് പേർ അറസ്റ്റിലായി.

തൃശൂരില് 25 കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയില്
തൃശൂരില് കാറില് കടത്തുകയായിരുന്ന 25 കിലോ കഞ്ചാവുമായി രണ്ട് പേര് എക്സൈസിന്റെ പിടിയിലായി. എറണാകുളം പള്ളുരുത്തി സ്വദേശികളായ സനല്, ഗിരീഷ് എന്നിവരാണ് പിടിയിലായത്. കാറിന്റെ ഡോര് പാനലിനകത്തും ഡിക്കി പാനലിനകത്തുമായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

തിരുവല്ലയിൽ അനധികൃത മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ
പത്തനംതിട്ട തിരുവല്ലയിൽ വീട്ടിൽ നിന്ന് 18 ലിറ്റർ അനധികൃത വിദേശമദ്യം എക്സൈസ് പിടികൂടി. നിരണം സ്വദേശി എൻ കെ ബൈജുവാണ് അറസ്റ്റിലായത്. കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലാണ് 36 കുപ്പികളായി മദ്യം കണ്ടെത്തിയത്.

തിരുവല്ലയിൽ അനധികൃത മദ്യം പിടികൂടി; നിരണം സ്വദേശി അറസ്റ്റിൽ
പത്തനംതിട്ട തിരുവല്ലയിൽ 18 ലിറ്റർ അനധികൃത മദ്യം എക്സൈസ് പിടികൂടി. നിരണം സ്വദേശി എൻകെ ബൈജു അറസ്റ്റിലായി. വീട്ടിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന മദ്യം ഡ്രൈ ഡേ ദിനങ്ങളിൽ അമിത വിലയ്ക്ക് വിറ്റിരുന്നതായി എക്സൈസ് അധികൃതർ വെളിപ്പെടുത്തി.

പാലക്കാട് മാന്തോപ്പിൽ നിന്ന് 3000 ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി
പാലക്കാട് ചെമ്മണാമ്പതിയിലെ സ്വകാര്യ മാന്തോപ്പിൽ നിന്ന് 3000ത്തിലധികം ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. നൂറിലധികം കന്നാസുകളിലായി കുഴിച്ചിട്ട നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാകേഷ്.എമ്മിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.