Excise

എംഡിഎംഎ കേസ്: എക്സൈസിനെതിരെ റഫീനയുടെ ഗുരുതര ആരോപണം
എംഡിഎംഎ കേസിലെ പ്രതിയായ റഫീന തളിപ്പറമ്പ് എക്സൈസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ലോഡ്ജ് മുറിയിൽ എംഡിഎംഎ കൊണ്ടുവച്ചത് എക്സൈസ് ഉദ്യോഗസ്ഥരാണെന്നും കൈക്കൂലി വാങ്ങി തന്നെ പിടിച്ചതെന്നും റഫീന ആരോപിച്ചു. എന്നാൽ, റഫീനയുടെ വാദം എക്സൈസ് പൂർണമായും തള്ളിക്കളഞ്ഞു.

ലഹരി മാഫിയയ്ക്കെതിരെ എക്സൈസിന്റെ കർശന നടപടി: 7.09 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു
മാർച്ച് മാസത്തിൽ എക്സൈസ് വകുപ്പ് 10,495 കേസുകൾ രജിസ്റ്റർ ചെയ്തു. 7.09 കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. മന്ത്രി എം.ബി. രാജേഷ് എക്സൈസ് സേനയെ അഭിനന്ദിച്ചു.

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടി; എക്സൈസ് അന്വേഷണം ഊർജിതം
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിൽ നിന്ന് 20 ഗ്രാം കഞ്ചാവ് പിടികൂടി. തമിഴ്നാട് സ്വദേശിയായ മുൻ വിദ്യാർത്ഥിയുടെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് അന്വേഷണം ഊർജിതമാക്കി.

എക്സൈസ് ഇൻസ്പെക്ടറെ കാറിടിച്ച് കൊല്ലാൻ ശ്രമം; നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
കൊല്ലം കല്ലുംതാഴത്ത് എക്സൈസ് ഇൻസ്പെക്ടറെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. വാഹനത്തിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കാർ ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

താമരശ്ശേരിയിൽ എക്സൈസിന് വാഹനമില്ല; ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തിരിച്ചടി
താമരശ്ശേരി എക്സൈസ് റേഞ്ചിന് വാഹനമില്ലാത്തത് ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. കാലാവധി കഴിഞ്ഞ വാഹനം ഉപയോഗശൂന്യമായതോടെ ഉദ്യോഗസ്ഥർക്ക് സ്വന്തം വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. പുതിയ വാഹനത്തിനായുള്ള അപേക്ഷകൾക്ക് നടപടിയൊന്നുമില്ല.

ഗോവൻ മദ്യവുമായി കല്ലമ്പലത്തെത്തിയ യുവാവ് എക്സൈസിന്റെ പിടിയിൽ
കല്ലമ്പലത്ത് ഗോവൻ മദ്യവുമായി എത്തിയ യുവാവ് എക്സൈസിന്റെ പിടിയിലായി. 11 ലിറ്റർ ഗോവൻ മദ്യമാണ് യുവാവിൽ നിന്ന് പിടിച്ചെടുത്തത്. അറസ്റ്റിലായ യുവാവിനെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.