Exam Leak

ചോദ്യപേപ്പർ ചോർച്ച കേസിനിടെ വിവാദ പരസ്യവുമായി എം എസ് സൊല്യൂഷൻസ്
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിലെ മുഖ്യപ്രതിയുമായി തെളിവെടുപ്പ് നടക്കുന്നതിനിടെ, വിവാദ പരസ്യവുമായി എം എസ് സൊല്യൂഷൻസ് രംഗത്ത്. എസ്എസ്എൽസി സയൻസ് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യോത്തരങ്ങൾ 199 രൂപയ്ക്ക് വാട്സ്ആപ്പ് വഴി നൽകാമെന്നാണ് പരസ്യത്തിലെ വാഗ്ദാനം. ഈ സംഭവം വിദ്യാഭ്യാസ മേഖലയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ചോദ്യപേപ്പർ ചോർച്ച: പ്യൂണിനെ സ്കൂൾ സസ്പെൻഡ് ചെയ്തു
മലപ്പുറം മഅദിൻ ഹയർ സെക്കണ്ടറി സ്കൂളിലെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ പ്യൂൺ അറസ്റ്റിലായി. എം എസ് സൊല്യൂഷൻസിന് ചോദ്യപേപ്പർ ചോർത്തി നൽകിയതിനാണ് അറസ്റ്റ്. സ്കൂൾ അധികൃതർ പ്യൂണിനെ സസ്പെൻഡ് ചെയ്തു.

ചോദ്യപേപ്പർ ചോർച്ച: സ്കൂൾ പ്യൂണിന്റെ മൊഴിയിൽ വഴിത്തിരിവ്
മലപ്പുറത്തെ സ്കൂൾ പ്യൂണിന്റെ മൊഴിയിൽ ചോദ്യപേപ്പർ ചോർച്ചാ കേസിൽ നിർണായക വഴിത്തിരിവ്. മുൻപ് അറസ്റ്റിലായ ഫഹദുമായുള്ള ബന്ധമാണ് ചോർച്ചയ്ക്ക് കാരണമെന്ന് പ്യൂൺ പോലീസിനോട് വെളിപ്പെടുത്തി. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ചോദ്യപേപ്പറുകൾ ചോർത്താൻ ശ്രമിച്ചെങ്കിലും വിവാദമായതിനാൽ നൽകിയില്ലെന്നും പ്യൂൺ പറഞ്ഞു.

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: ഉറവിടം കണ്ടെത്തി, മലപ്പുറം സ്വദേശി അറസ്റ്റിൽ
ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ ഉറവിടം കണ്ടെത്തി. മലപ്പുറം സ്വദേശിയായ അൺഎയ്ഡഡ് സ്കൂൾ പ്യൂൺ അബ്ദുൾ നാസറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എം എസ് സൊല്യൂഷൻസിന് ചോദ്യപേപ്പർ നൽകിയത് ഇയാളാണ്.

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് നിരപരാധിത്വം ആവർത്തിച്ചു
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ എം എസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബ് തന്റെ നിരപരാധിത്വം ആവർത്തിച്ചു. ചോദ്യങ്ങൾ തയ്യാറാക്കിയതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും നേരത്തെ അറസ്റ്റിലായ അധ്യാപകരാണ് ഇതിന് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ ക്ലാസുകളിൽ നൽകിയ ചോദ്യങ്ങൾ വെറും പ്രവചനങ്ങൾ മാത്രമായിരുന്നുവെന്നും അവ പരീക്ഷയ്ക്ക് വന്നത് യാദൃശ്ചികമാണെന്നും അദ്ദേഹം വാദിച്ചു.

ഫിഷറീസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചിൽ കഴമ്പെന്ന് റിപ്പോർട്ട്
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഫിഷറീസ് വകുപ്പ് മേധാവിയുടെ റിപ്പോർട്ട് പുറത്ത്. ചോദ്യപേപ്പർ തയ്യാറാക്കിയവരിൽ നിന്നുതന്നെ ചോദ്യങ്ങൾ ചോർന്നു എന്നാണ് റിപ്പോർട്ടിലെ സൂചന. നിയമനം നേടിയ 38 പേരിൽ 35 പേരും കുഫോസിലെ വിദ്യാർത്ഥികളാണെന്നും റിപ്പോർട്ട്.

ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം തീവ്രമാക്കി. എംഎസ് സൊല്യൂഷൻസ് സിഇഒയെ ഇന്ന് ചോദ്യം ചെയ്യാൻ സാധ്യത. പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്ക് കർശന നിർദേശങ്ങൾ നൽകി.