Eviction

ഇടുക്കിയിൽ കുരിശ് സ്ഥാപിച്ച് റിസോർട്ട് ഒഴിപ്പിക്കൽ തടയാൻ ശ്രമം
ഇടുക്കി പരുന്തുംപാറയിൽ സർക്കാർ ഭൂമിയിൽ അനധികൃത റിസോർട്ട് നിർമ്മിച്ച ഉടമ ഒഴിപ്പിക്കൽ തടയാൻ കുരിശ് സ്ഥാപിച്ചു. ട്വന്റിഫോർ വാർത്ത പുറത്തുവന്നതിനെ തുടർന്ന് ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നിർമ്മാണം നടന്നതെന്നും ആരോപണമുണ്ട്.

ആലുവയിൽ ഉദ്യോഗസ്ഥർക്ക് നേരെ വധഭീഷണി
ആലുവയിൽ ദേശീയപാതയോരത്തെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ വധഭീഷണി. കച്ചവടക്കാർ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ മരട് നഗരസഭ ഒഴിപ്പിച്ചു
മരട് നഗരസഭ കുണ്ടന്നൂർ പാലത്തിനടിയിൽ താമസിച്ചിരുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിച്ചു. കർണാടക സ്വദേശികളായ 10 പേരെയാണ് ഒഴിപ്പിച്ചത്. ഒഴിപ്പിക്കപ്പെട്ടവർക്ക് താൽക്കാലിക താമസസൗകര്യം ഉറപ്പാക്കാമെന്ന് നഗരസഭ വ്യക്തമാക്കി.

അർബൻ ബാങ്കിന്റെ ജപ്തി നടപടിയിൽ മന്ത്രി വി എൻ വാസവൻ ഇടപെട്ടു; വീട്ടിൽ തിരികെ കയറാൻ നിർദേശം
ആലുവയിലെ അർബൻ ബാങ്കിന്റെ ജപ്തി നടപടിയിൽ മന്ത്രി വി എൻ വാസവൻ ഇടപെട്ടു. മുന്നറിയിപ്പില്ലാതെ ഭിന്നശേഷിക്കാരനെയും കുടുംബത്തെയും പുറത്താക്കിയ സംഭവത്തിൽ, വീട്ടിൽ തിരികെ കയറാൻ മന്ത്രി നിർദേശം നൽകി. ബാങ്കിന്റെ നടപടിക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.