ഈറോഡ് ടൗണിലെ ദേശീയപാതയിൽ വെച്ച് ചാണക്യ എന്നറിയപ്പെടുന്ന ജോണിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. എട്ടംഗ സംഘമാണ് ഭാര്യ ശരണ്യയുടെ മുന്നിൽ വെച്ച് ജോണിനെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചത്. സംഭവത്തിൽ നാല് സ്ഥിരം കുറ്റവാളികളെ പോലീസ് അറസ്റ്റ് ചെയ്തു.