Ernakulam

ലൈംഗിക പീഡനക്കേസില് എം മുകേഷിനും ഇടവേള ബാബുവിനും മുന്കൂര് ജാമ്യം
ലൈംഗിക പീഡനക്കേസില് നടനും എംഎല്എയുമായ എം മുകേഷിനും നടന് ഇടവേള ബാബുവിനും എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി മുന്കൂര് ജാമ്യം അനുവദിച്ചു. കൊച്ചിയിലെ നടിയുടെ പരാതിയില് നാല് സിനിമാ താരങ്ങള് ഉള്പ്പെടെ ഏഴ് പേര്ക്കെതിരെയാണ് കേസെടുത്തത്. കലണ്ടര് സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില് വച്ച് മുകേഷ് കടന്നുപിടിച്ചതായും നടി ആരോപിച്ചു.

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്
എറണാകുളം തേവയ്ക്കലിലെ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തി. കേരളത്തിൽ അടുത്തിടെ നടന്ന മാവോയിസ്റ്റ് അറസ്റ്റുകളുമായി ബന്ധപ്പെട്ടാണ് പരിശോധന. മുരളി കതക് തുറക്കാതായതോടെ വീടിന്റെ പൂട്ട് തകർത്താണ് അകത്തേക്ക് കടന്നത്.

എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു
എറണാകുളം നെട്ടൂരിൽ പ്രദേശവാസിയായ പ്ലസ് വൺ വിദ്യാർഥിനി മാലിന്യം കളയാൻ പോയപ്പോൾ കായലിൽ വീണു. പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫിദ (16) ആണ് അപകടത്തിൽപ്പെട്ടത്. പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു.

എറണാകുളത്ത് സർവീസ് ലിഫ്റ്റ് തകർന്ന് സിഐടിയു തൊഴിലാളി മരിച്ചു
എറണാകുളം ഉണിച്ചിറയിൽ സർവീസ് ലിഫ്റ്റ് തകർന്ന് സിഐടിയു തൊഴിലാളി നസീർ (42) മരണപ്പെട്ടു. ജിയോജിത് ബിൽഡിംഗിൽ ഐടി ഉൽപ്പന്നങ്ങൾ കയറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ലിഫ്റ്റിന്റെ വയർ റോപ്പ് പൊട്ടി വീണാണ് അപകടം ഉണ്ടായത്.

എറണാകുളം: പതിനാലുകാരന്റെ ആത്മഹത്യ; ഓൺലൈൻ ഗെയിം സംശയിക്കുന്നു
എറണാകുളം ചെങ്ങമനാട്ടിലെ പതിനാലുവയസുകാരന്റെ ആത്മഹത്യ സംഭവത്തിൽ ആലുവ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും. ഓൺലൈൻ ഗെയിമാണ് കുട്ടിയുടെ ജീവനെടുത്തതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ, കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും ...

കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു; കുട്ടികൾ സുരക്ഷിതർ
കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ വച്ചാണ് തേവര എസ്. എച്ച് സ്കൂളിലെ ബസിന് തീപിടിച്ചത്. അപകടം ...

എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കുതിച്ചുയരുന്നു; സംസ്ഥാനത്തെ 54% കേസുകളും ഇവിടെ
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ അതിതീവ്രമായ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനത്തെ മൊത്തം ഡെങ്കി കേസുകളിൽ 54 ശതമാനവും എറണാകുളം ജില്ലയിലാണ്. ശനിയാഴ്ച മാത്രം 86 പുതിയ ...

തൃപ്പൂണിത്തുറയിലെ പൊലീസുകാരന്റെ ദാരുണാന്ത്യം
തൃപ്പൂണിത്തുറയിലെ പൊലീസുകാരന്റെ ദാരുണാന്ത്യം തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ പൊലീസുകാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച സംഭവം നാടിനെ ഞെട്ടിച്ചു. അങ്കമാലി സ്വദേശിയായ ശ്രീജിത്താണ് ദാരുണമായി ജീവൻ നഷ്ടപ്പെട്ടത്. ...