Ernakulam

എറണാകുളത്ത് തൊഴിൽമേള മാർച്ച് 27 ന്
എറണാകുളം എംപ്ലോയബിലിറ്റി സെന്റർ മാർച്ച് 27 ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് മുതൽ എം.ബി.എ വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കാക്കനാട് സിവിൽ സ്റ്റേഷനിൽ രാവിലെ 10.30 ന് അഭിമുഖം.

എറണാകുളത്ത് 9 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
എറണാകുളത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയെ പോലീസ് പിടികൂടി. റബിൻ മണ്ഡൽ എന്ന അസം സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 9 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു.

വെടിയുണ്ട ചട്ടിയിൽ ചൂടാക്കി; എറണാകുളം എ ആർ ക്യാമ്പിലെ എസ്ഐക്കെതിരെ നടപടിക്ക് ശുപാർശ
എറണാകുളം സിറ്റി എ ആർ ക്യാമ്പിൽ വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവത്തിൽ എസ്ഐക്കെതിരെ നടപടിക്ക് ശുപാർശ. മാർച്ച് 10നാണ് സംഭവം. എസ്ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

കുറുപ്പുംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡിപ്പിക്കപ്പെട്ടു; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
കുറുപ്പുംപടിയിൽ രണ്ട് പ്രായപൂർത്തിയാകാത്ത സഹോദരിമാർ ലൈംഗിക പീഡനത്തിനിരയായി. പെൺകുട്ടികളുടെ അമ്മയുടെ സുഹൃത്ത് ധനേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വർഷമായി പീഡനം തുടരുന്നുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും പോലീസ് സംശയിക്കുന്നു.

എറണാകുളം വ്യവസായ കേന്ദ്രത്തിൽ ഡ്രൈവറുടെ അനധികൃത താമസം: യൂത്ത് കോൺഗ്രസ് പ്രതിഷേധം
എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഓഫീസിൽ ഡ്രൈവർ അനധികൃതമായി താമസിക്കുന്നതായി ആരോപണം. 2019 മുതൽ ഇയാൾ ഇവിടെ താമസിച്ചു വരുന്നതായി വിജിലൻസിന് റിപ്പോർട്ട് ലഭിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യവസായ കേന്ദ്രത്തിലേക്ക് എത്തി.

മദ്യലഹരിയിൽ മകൻ പിതാവിനെ ചവിട്ടിക്കൊന്നു; എറണാകുളത്ത് അറസ്റ്റ്
എറണാകുളം ചേലാമറ്റത്ത് മദ്യലഹരിയിലായ മകൻ പിതാവിനെ ചവിട്ടിക്കൊന്നു. മേൽജോ എന്നയാളാണ് അറസ്റ്റിലായത്. പെരുമ്പാവൂർ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു.

എറണാകുളം ജനറൽ ആശുപത്രിയിൽ കോൺക്രീറ്റ് പാളി തകർന്നുവീണ് അപകടം; പിഞ്ചുകുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
എറണാകുളം ജനറൽ ആശുപത്രിയിലെ ഗൈനക്ക് വാർഡിൽ കോൺക്രീറ്റ് പാളി തകർന്നു വീണു. അഞ്ചു ദിവസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. രോഗികളെ മറ്റൊരു വാർഡിലേക്ക് മാറ്റി.

വനിതാ ദിനത്തിൽ പുരുഷ പോലീസുകാരുടെ വേറിട്ട പ്രതിജ്ഞ
ലോക വനിതാ ദിനത്തിൽ എറണാകുളം റൂറൽ പോലീസ് സംഘടിപ്പിച്ച ചടങ്ങിൽ പുരുഷ പോലീസുകാർ വീട്ടുജോലികളിൽ സഹായിക്കുമെന്ന് പ്രതിജ്ഞയെടുത്തു. റൂറൽ എസ്പി വൈഭവ് സക്സേനയുടെയും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സംസ്ഥാനത്തെ ഏക വനിതാ സ്ക്വാഡ് അംഗമായ അജിത തിലകനെ ചടങ്ങിൽ ആദരിച്ചു.

ഐഒസി പ്ലാന്റിലെ തൊഴിലാളി സമരം: ആറ് ജില്ലകളിൽ എൽപിജി വിതരണം മുടങ്ങി
എറണാകുളത്തെ ഐഒസി പ്ലാന്റിലെ ലോഡിങ് തൊഴിലാളികളുടെ സമരം മൂലം ആറ് ജില്ലകളിലെ എൽപിജി വിതരണം തടസ്സപ്പെട്ടു. ശമ്പളം വൈകിയതും വെട്ടിക്കുറച്ചതുമാണ് സമരകാരണം. നൂറിലധികം ലോറികൾ പ്ലാന്റിന് മുന്നിൽ കാത്തുകിടക്കുന്നു.

തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം; പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്
തൃപ്പൂണിത്തുറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചു. സ്നേഹബന്ധവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ചിന്മയ സ്കൂളിലെ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു.

കൈക്കൂലി കേസ്: മുൻ ആർടിഒ ജേഴ്സണും കൂട്ടാളികൾക്കും ജാമ്യം
ബസ് പെർമിറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ എറണാകുളം മുൻ ആർടിഒ ജേഴ്സണും കൂട്ടാളികൾക്കും ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ജാമ്യം.
