കോഴിക്കോട് എലത്തൂരിലെ എച്ച്പിസിഎൽ പ്ലാന്റിൽ നിന്നുണ്ടായ ഇന്ധന ചോർച്ചയിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ജില്ലാ കളക്ടർ വ്യക്തമാക്കി. 1500 ലിറ്റർ ഡീസൽ ചോർന്ന് പുഴയിലേക്കും കടലിലേക്കും പടർന്നു. പ്രദേശത്തെ ജലസ്രോതസ്സുകൾ വൃത്തിയാക്കാനും പരിസരവാസികളുടെ ആരോഗ്യം പരിശോധിക്കാനും നടപടികൾ സ്വീകരിച്ചു.