Encounter

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
ജമ്മു കശ്മീരിലെ ഉദ്ധംപൂരിലും കിഷ്ത്വാറിലും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കുറഞ്ഞത് രണ്ടോ മൂന്നോ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിലെ സുക്മ-ദന്തേവാഡ അതിർത്തിയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ നാല് ജവാന്മാർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്ന് വൻ ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്.

കത്വയിലെ ഏറ്റുമുട്ടൽ: നാല് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു
ജമ്മു കശ്മീരിലെ കത്വയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയും സുരക്ഷാ സേന വധിച്ചു. കഴിഞ്ഞ ഞായറാഴ്ച കത്വയിലെ വനമേഖലയിൽ ഭീകരസാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്.

കത്വയിൽ ഏറ്റുമുട്ടൽ: മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.
ജമ്മു കശ്മീരിലെ കത്വയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കത്വയിൽ കഴിഞ്ഞ അഞ്ച് ദിവസമായി സേന തെരച്ചിൽ നടത്തുകയായിരുന്നു.

ജാർഖണ്ഡിൽ രണ്ട് മാവോയിസ്റ്റുകൾ വധിക്കപ്പെട്ടു
ജാർഖണ്ഡിലെ ബൊക്കാറോയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഒരു എകെ 47 തോക്കും രണ്ട് ഇൻസാസ് റൈഫിളുകളും പൊലീസ് കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

ഒഡീഷയിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു
ഒഡീഷയിലെ നുവാപാഡ ജില്ലയിൽ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഒരുകോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഒഡിഷ-ഛത്തീസ്ഗഡ് സംയുക്ത സേന ചൊവ്വാഴ്ച പുലർച്ചെ നടത്തിയ ഓപ്പറേഷനിലാണ് സംഭവം.

ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
സുക്മ ജില്ലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബിജാപൂർ-സുക്മ ജില്ലാ അതിർത്തിയിലാണ് സംഭവം. കൊല്ലപ്പെട്ടവരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു.