ഡോ. എലിസബത്ത് ഉദയനെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിന് നടൻ ബാല പോലീസിൽ പരാതി നൽകി. യൂട്യൂബർ അജു അലക്സുമായി ചേർന്നാണ് അപവാദ പ്രചാരണം നടക്കുന്നതെന്നും 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ബാല പറയുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി.