Elephant Processions

ആന എഴുന്നള്ളിപ്പ് മാർഗനിർദേശം: സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പൂര കമ്മറ്റികളുടെ പ്രതിഷേധം
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി മാർഗനിർദേശത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഉത്രാളിക്കാവ് പൂരം കോർഡിനേഷൻ കമ്മറ്റി പ്രമേയം പാസാക്കി. വിവിധ പൂര കമ്മറ്റികൾ പരസ്യ പ്രതിഷേധം ശക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടു.

ആന എഴുന്നള്ളിപ്പ്: നിലപാട് കടുപ്പിച്ച് ഹൈക്കോടതി; മാർഗനിർദേശങ്ങളിൽ മാറ്റമില്ല
ആന എഴുന്നള്ളിപ്പിനെതിരെ ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചു. ജനസുരക്ഷയും ആനകളുടെ പരിപാലനവും പ്രധാനമെന്ന് കോടതി വ്യക്തമാക്കി. നിലവിലെ മാർഗനിർദേശങ്ങളിൽ മാറ്റമില്ലെന്നും ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കണമെന്നും കോടതി നിർദേശിച്ചു.

ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി ഉത്തരവ് വിശദമായി പരിശോധിക്കാൻ വനം വകുപ്പ്
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ വനം വകുപ്പ് വിശദമായി പരിശോധിക്കും. ദേവസ്വങ്ങളുടെ ആശങ്കകൾ പരിഗണിക്കുമെന്നും വകുപ്പ് അറിയിച്ചു. തിരുവമ്പാടി ദേവസ്വം ഉൾപ്പെടെയുള്ളവർ നിർദേശങ്ങൾക്കെതിരെ രംഗത്തെത്തി.

ആനയെഴുന്നള്ളിപ്പിന് കര്ശന മാര്ഗനിര്ദേശങ്ങളുമായി ഹൈക്കോടതി
ആരാധനാലയങ്ങളിലെ ആനയെഴുന്നള്ളിപ്പിനായി ഹൈക്കോടതി പ്രത്യേക മാര്ഗനിര്ദേശങ്ങള് പുറപ്പെടുവിച്ചു. ദിവസം 30 കിലോമീറ്ററില് കൂടുതല് ആനകളെ നടത്തിക്കരുതെന്നും രണ്ട് എഴുന്നള്ളിപ്പുകള്ക്കിടയില് മതിയായ വിശ്രമം ഉറപ്പാക്കണമെന്നും നിര്ദേശിച്ചു. ആനകളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നിര്ദേശങ്ങളാണ് കോടതി നല്കിയിരിക്കുന്നത്.