Elephant Death

മലയാറ്റൂർ വനമേഖലയിൽ ആവർത്തിച്ച് ആനകളുടെ ജഡങ്ങൾ; വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു
മലയാറ്റൂർ വനമേഖലയിലെ പുഴകളിൽ കാട്ടാനകളുടെ ജഡങ്ങൾ ആവർത്തിച്ച് കണ്ടെത്തുന്നത് പതിവായതോടെ വനം വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ കുമാർ ചെയർമാനായ പതിനൊന്ന് അംഗ സമിതിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണന്റെ നിർദേശം.

ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന വത്സല ചരിഞ്ഞു
ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആനയായ വത്സല 100 വയസ്സിൽ ചരിഞ്ഞു. കേരളത്തിൽ നിന്ന് മധ്യപ്രദേശിലെ കടുവ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചതായിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് അവശനിലയിലായിരുന്നു.

കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവം; പ്രതികൾക്ക് മുൻകൂർ ജാമ്യം
കോന്നി കുളത്തുമണ്ണിൽ വൈദ്യുത ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം. പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. കൈതകൃഷി ചെയ്യാനായി പാട്ടത്തിനെടുത്ത ഭൂമിയിൽ സ്ഥാപിച്ചിരുന്ന വേലിയിൽ കൂടുതൽ വൈദ്യുതി കടത്തിവിട്ടതാണ് ആന ഷോക്കേൽക്കാൻ കാരണമെന്ന് വനം വകുപ്പ് പറയുന്നു.

കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവം: വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ്
കോന്നിയിൽ കൈതച്ചക്ക കൃഷിയിടത്തിന് സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. സൗരോർജ്ജ വേലിയിൽ നിന്നും ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും.

ബോണക്കാട് പാണ്ടിപ്പത്തിനു സമീപം കുട്ടിയാനയുടെ ജഡം കണ്ടെത്തി
തിരുവനന്തപുരം ജില്ലയിലെ ബോണക്കാട് വനമേഖലയിൽ നവജാത കുട്ടിയാന ചരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രസവിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുട്ടിയാനയെയാണ് ചൊവ്വാഴ്ച രാത്രിയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മാസം തികയാതെയുള്ള പ്രസവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കസേര കൊമ്പന്റെ ജഡത്തിൽ വെടിയുണ്ട; മരണകാരണം വീണ്ടും അന്വേഷണത്തിൽ
നിലമ്പൂർ ചോളമുണ്ടയിൽ ചരിഞ്ഞ കാട്ടാന കസേര കൊമ്പന്റെ ജഡത്തിൽ വെടിയുണ്ട കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിലാണ് വെടിയുണ്ട കണ്ടെത്തിയത്. വെടിയുണ്ടയുടെ പഴക്കം കണക്കാക്കാൻ കഴിഞ്ഞിട്ടില്ല.