Elephant

ഇടക്കൊച്ചിയിൽ ആന ഇടഞ്ഞു; വനം വകുപ്പ് അന്വേഷിക്കും
ഇടക്കൊച്ചിയിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആനയെ തളച്ചു. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.

കരിക്കോട്ടക്കരിയിൽ മയക്കുവെടിവെച്ച കുട്ടിയാന ചരിഞ്ഞു
കണ്ണൂർ കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനയെ മയക്കുവെടിവെച്ച് പിടികൂടിയിരുന്നു. ആറളം വളയഞ്ചാലിലെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആന ചരിഞ്ഞത്. കീഴ്താടിയെല്ലിന് ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു കുട്ടിയാന.

ആനകളുടെ സുരക്ഷയ്ക്ക് വനംവകുപ്പിന്റെ പ്രത്യേക പരിപാടി
വിനോദസഞ്ചാരികൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ മൂലം ആനകൾക്ക് പരിക്കേൽക്കുന്ന സാഹചര്യത്തിൽ വനംവകുപ്പ് പ്രത്യേക പരിപാടി ആരംഭിക്കുന്നു. വെറ്റിലപ്പാറയിൽ നടക്കുന്ന പരിപാടിയിൽ ആനത്താരയിലെ മാലിന്യങ്ങൾ നീക്കം ചെയ്യും. കാലിന് പരുക്കേറ്റ ഏഴാറ്റുമുഖം ഗണപതിയെ നിരീക്ഷണത്തിലാക്കി.

ഇടക്കൊച്ചിയിൽ ഉത്സവ ആന ഇടഞ്ഞു; വാഹനങ്ങൾ തകർത്തു
ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു. നിരവധി വാഹനങ്ങൾക്കും മതിലിനും കേടുപാടുകൾ സംഭവിച്ചു. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

തിരുവല്ല ക്ഷേത്രത്തിൽ ആനയിടഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു മൂന്ന് പേർക്ക് പരുക്കേറ്റു. ശീവേലിക്കിടെ ഒരു ആനയെ മറ്റൊരു ആന കുത്തിയതാണ് സംഭവത്തിന് കാരണം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിരപ്പിള്ളിയിലെ പരിക്കേറ്റ കൊമ്പൻ ചരിഞ്ഞു
അതിരപ്പിള്ളിയിലെ പരിക്കേറ്റ കൊമ്പൻ ചികിത്സയിലിരിക്കെ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തിൽ ചികിത്സയിലായിരുന്ന കൊമ്പന്റെ മസ്തകത്തിലെ മുറിവ് ഗുരുതരമായിരുന്നു. മസ്തകത്തിലെ അണുബാധ തുമ്പിക്കൈയിലേക്ക് വ്യാപിച്ചതാണ് മരണകാരണം.

ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പും കരിമരുന്നും ഒഴിവാക്കണം: സ്വാമി ചിദാനന്ദപുരി
ക്ഷേത്രങ്ങളിലെ അശാസ്ത്രീയ ആനയെഴുന്നള്ളിപ്പിനെതിരെ കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ആനയെഴുന്നള്ളിപ്പ് മൂലം മനുഷ്യജീവനുകൾക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ മാറ്റം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കരിമരുന്ന് പ്രയോഗം അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണു; വനംവകുപ്പ് കേസെടുത്തു
കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. ഈ മാസം 23ന് പുലർച്ചെ ഒന്നിനാണ് അട്ടാറുമാക്കൽ സണ്ണി സേവ്യറിൻ്റ കിണറ്റിൽ ആന വീണത്. രക്ഷാപ്രവർത്തനത്തിലെ കാലതാമസമാണ് കേസെടുക്കാൻ കാരണം.

കിണറ്റില് വീണ കാട്ടാന: മയക്കുവെടി ഇന്ന് വേണ്ടെന്ന് വനംവകുപ്പ്
ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കില്ല. ആന അവശനിലയിലായതിനാൽ മയക്കുവെടി പ്രായോഗികമല്ലെന്ന് വനംവകുപ്പ് അറിയിച്ചു. കാട്ടാനയെ കരയ്ക്ക് കയറ്റും മുമ്പ് കൃഷിഭൂമി ഉടമയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് കർഷക യൂണിയൻ ആവശ്യപ്പെട്ടു.

അതിരപ്പിള്ളിയിലെ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കാനുള്ള ദൗത്യം ഇന്നും തുടരും
അതിരപ്പിള്ളിയിലെ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കാനുള്ള ദൗത്യം ഇന്നും തുടരും. കാലടി പ്ലാന്റേഷനുള്ളിൽ ആനയെ ഇന്നലെ കണ്ടെത്തിയിരുന്നെങ്കിലും മനുഷ്യ സാമീപ്യം തിരിച്ചറിഞ്ഞ് ആന കാട്ടിലേക്ക് കയറി. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലർച്ചെ തന്നെ ആനയെ കണ്ടെത്തി മയക്കുവെടി വെക്കാനുള്ള നീക്കങ്ങൾ നടത്തും.

കാട്ടാന കിണറ്റില്: ഊര്ങ്ങാട്ടിരിയില് രക്ഷാപ്രവര്ത്തനം
ഊര്ങ്ങാട്ടിരിയിലെ കൃഷിയിടത്തിലെ കിണറ്റില് കാട്ടാന വീണു. വനംവകുപ്പും പൊലീസും രക്ഷാപ്രവര്ത്തനത്തിലാണ്. പ്രദേശവാസികള് ആനയെ മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു.

അതിരപ്പിള്ളിയിൽ പരിക്കേറ്റ കാട്ടാനയുടെ ചികിത്സ നാളത്തേക്ക്
അതിരപ്പിള്ളിയിൽ മസ്തകത്തിൽ ഗുരുതരമായി പരിക്കേറ്റ കാട്ടാനയുടെ ചികിത്സ താൽക്കാലികമായി നിർത്തിവച്ചു. ആനയെ കണ്ടെത്തിയാലും ഇന്ന് ചികിത്സ പൂർത്തിയാക്കാൻ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. മയക്കുവെടി വയ്ക്കാനുള്ള ശ്രമങ്ങൾ നാളത്തേക്ക് മാറ്റി.