Electric Shock

ആഴിമല ക്ഷേത്രത്തിൽ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
ആഴിമല ക്ഷേത്രത്തിൽ ക്ഷേത്ര ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. നെയ്യാറ്റിൻകര സ്വദേശി രാഹുൽ വിജയൻ (26) ആണ് മരിച്ചത്. ക്ഷേത്ര പരിസരം വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റത്.

ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോൾ ഷോക്കേറ്റു; വിളന്തറയിൽ ഏഴുവയസ്സുകാരൻ മരിച്ചു
കൊല്ലം ജില്ലയിലെ വിളന്തറയിൽ കളിക്കുന്നതിനിടെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിച്ച ഏഴ് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. താഴ്ന്നുകിടന്ന വൈദ്യുതി ലൈനിൽ പിടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. മിഥുന്റെ അമ്മ തുർക്കിയിൽ നിന്നുമെത്തിയ ശേഷം സംസ്കാരം നടക്കും.

കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സ്കൂൾ കെട്ടിടത്തിന് മുകളിൽ ചെരുപ്പെടുക്കാൻ കയറിയ വിദ്യാർത്ഥിക്ക് ഷോക്കേറ്റതാണ് അപകടകാരണമായത്. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.

കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു; സ്കൂളിന് മുകളിലെ ലൈനിൽ തട്ടി അപകടം
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ചു. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. സ്കൂളിന് മുകളിലൂടെയുള്ള വൈദ്യുത ലൈൻ അപകടകരമായ രീതിയിലാണ് കടന്നുപോകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പാലക്കാട് വാളയാറിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു
പാലക്കാട് വാളയാറിൽ കൃഷിയിടത്തിൽ വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. വാളയാർ അട്ടപ്പള്ളം സ്വദേശികളായ മോഹനും മകൻ അനിരുദ്ധുമാണ് മരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.

തൃശൂരിൽ വൈദ്യുതാഘാതം: സഹോദരങ്ങൾ മരണത്തിന് കീഴടങ്ങി
തൃശൂരിൽ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു. തളി സ്വദേശികളായ രവീന്ദ്രനും അരവിന്ദാക്ഷനുമാണ് മരിച്ചത്. അനധികൃത വൈദ്യുതി വേലിയിൽ നിന്നാണ് അപകടം സംഭവിച്ചത്.

പത്തനംതിട്ടയിൽ ഇലക്ട്രിക് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു
പത്തനംതിട്ട കുരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. പാറവിളക്കിഴക്കേതിൽ പിജിഗോപാലപിള്ള, ചന്ദ്രശേഖരൻ എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിൽ പന്നികൾ കയറാതിരിക്കാൻ സ്ഥാപിച്ച ഇലക്ട്രിക് കമ്പികളിൽ നിന്നാണ് ഷോക്കേറ്റതെന്ന് നിഗമനം.