Elder Abuse

തിരുവനന്തപുരത്ത് വൃദ്ധയെ മുറിയിൽ പൂട്ടിയിട്ട പൊലീസുകാരനും സുഹൃത്തും അറസ്റ്റിൽ
നിവ ലേഖകൻ
തിരുവനന്തപുരം പൂവച്ചലിൽ പണം ചോദിച്ചെത്തിയ വൃദ്ധയെ പൊലീസുകാരനും സുഹൃത്തും ചേർന്ന് മുറിക്കുള്ളിൽ പൂട്ടിയിട്ടു. പാലേലി സ്വദേശിയായ അമലാവതിയാണ് ഇരയായത്. സംഭവത്തിൽ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ലാലുവിനെയും സുഹൃത്ത് സജിനെയും കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി വെണ്ണലയിൽ ഞെട്ടിക്കുന്ന സംഭവം: മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു
നിവ ലേഖകൻ
കൊച്ചി വെണ്ണലയിൽ 78 വയസ്സുള്ള അമ്മയെ മകൻ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. മകൻ പ്രദീപ് പോലീസ് കസ്റ്റഡിയിൽ. അമ്മ മരിച്ചശേഷമാണ് കുഴിച്ചിട്ടതെന്ന് മകന്റെ മൊഴി.