ED Summons

മുഖ്യമന്ത്രിയുടെ മകനെതിരായ ഇ.ഡി. സമൻസ്: സഹതാപം തോന്നുന്നുവെന്ന് മന്ത്രി സജി ചെറിയാൻ
മുഖ്യമന്ത്രിയുടെ മകനെതിരായ ഇ.ഡി. സമൻസിൽ മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. വസ്തുതയില്ലാത്ത കാര്യങ്ങൾ വരുമ്പോൾ സഹതാപം തോന്നുന്നു. 2021-ൽ മുഖ്യമന്ത്രിയെ ടാർജെറ്റ് ചെയ്തതുപോലെയാണ് ഇപ്പോഴത്തെ സ്ഥിതിഗതികളെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയോടുള്ള സഹതാപം മൂലം 110 സീറ്റ് വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.

ഇ.ഡി. സമൻസിൽ വൈകാരികതയല്ല, മുഖ്യമന്ത്രിയുടെ മറുപടി വേണമെന്ന് വി.ഡി. സതീശൻ
ഇ.ഡി. സമൻസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രി വൈകാരികത ഒഴിവാക്കി മറുപടി പറയണമെന്നും, സി.പി.ഐ.എം. സൂക്ഷിക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്നും ബോംബ് പൊട്ടുമെന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൻസിലെ ദുരൂഹത നീക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

മകനെതിരായ സമൻസ് വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
മകനെതിരായ ഇ.ഡി. സമൻസ് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. മകനെ വിവാദത്തിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും മകൻ ഒരു അധികാര ഇടനാഴിയിലും വരുന്നയാളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൻ്റെ രാഷ്ട്രീയം സുതാര്യവും കളങ്ക രഹിതവുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലാവ്ലിൻ കേസിൽ മുഖ്യമന്ത്രിയുടെ മകന് ഇ.ഡിയുടെ സമൻസ്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചത് എസ്.എൻ.സി. ലാവ്ലിൻ കേസുമായി ബന്ധപ്പെട്ടാണ്. 2020-ൽ ഇ.ഡി. രജിസ്റ്റർ ചെയ്ത കേസിൽ സാക്ഷിയെന്ന നിലയിലാണ് വിവേക് കിരണിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ലാവ്ലിൻ കമ്പനി വിവേക് കിരണിന്റെ യു.കെ.യിലെ വിദ്യാഭ്യാസത്തിനായി പണം നൽകി എന്നൊരു മൊഴി ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കെ രാധാകൃഷ്ണൻ എംപിക്ക് ഇഡിയുടെ സമൻസ്
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ. രാധാകൃഷ്ണൻ എംപിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിർദേശം. തട്ടിപ്പ് നടന്ന സമയത്ത് തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണൻ.