E-commerce

വിജ്ഞാന പത്തനംതിട്ട: ലോജിസ്റ്റിക്സ്, ഇ-കൊമേഴ്സ് മേഖലകളിലേക്ക് ഇന്റർവ്യൂ മെയ് 30-ന്
വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി ലോജിസ്റ്റിക്സ്, ഇ-കൊമേഴ്സ് മേഖലകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. മെയ് 30-ന് ജില്ലയിലെ ആറു കേന്ദ്രങ്ങളിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. 35 വയസ്സിന് താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഫീസോടുകൂടിയുള്ള പരിശീലനം നൽകുന്നതാണ്.

യുഎഇ സർക്കാരിനായി ലുലുവിന്റെ പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം
യുഎഇയിലെ 28 മന്ത്രാലയങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി ലുലു ഗ്രൂപ്പ് പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആരംഭിച്ചു. ലുലു ഓൺ എന്നാണ് പ്ലാറ്റ്ഫോമിന്റെ പേര്. യുഎഇ സർക്കാരിന്റെ ഡിജിറ്റൽ സംഭരണ സംവിധാനമായ പഞ്ച് ഔട്ടുമായി സഹകരിച്ചാണ് ലുലു ഓൺ പ്രവർത്തിക്കുക.

ഇ-കൊമേഴ്സ് പരിശീലനം: പ്രതിമാസം 35,000 രൂപ വരെ സമ്പാദിക്കാം
വിജ്ഞാന പത്തനംതിട്ടയുടെ നേതൃത്വത്തിൽ 100% ജോലി ഉറപ്പുള്ള ഇ-കൊമേഴ്സ് പരിശീലനം. പ്രതിമാസം 35,000 രൂപ വരെ സമ്പാദിക്കാൻ അവസരം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 98954 05893 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഈ-കൊമേഴ്സ് പരിശീലനം: മാസം 35,000 രൂപ വരെ സമ്പാദിക്കാം
കെ-ഡിസ്കും റീസായ അക്കാദമിയും ചേർന്ന് ഈ-കൊമേഴ്സ് പരിശീലനം നൽകുന്നു. മാർച്ച് 10 ന് ആരംഭിക്കുന്ന പരിശീലനത്തിന് 100% തൊഴിൽ ഉറപ്പ്. താല്പര്യമുള്ളവർ മാർച്ച് 7 ന് ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കുക.

ആമസോൺ ഇന്ത്യ ‘ടെസ്സ്’ എന്ന പേരിൽ ക്വിക്ക്-ഡെലിവറി രംഗത്തേക്ക്; സ്വിഗ്ഗി, ബ്ലിങ്കിറ്റ് എന്നിവയ്ക്ക് കടുത്ത മത്സരം
ആമസോൺ ഇന്ത്യ ക്വിക്ക്-ഡെലിവറി രംഗത്തേക്ക് പ്രവേശിക്കുന്നു. 'ടെസ്സ്' എന്ന പേരിൽ ആരംഭിക്കുന്ന സേവനം ആദ്യം ബെംഗളൂരുവിൽ പരീക്ഷിക്കും. നിലവിലുള്ള പ്ലാറ്റ്ഫോമുകൾക്ക് കടുത്ത മത്സരമാകും ആമസോണിന്റെ പ്രവേശനം.

ബ്ലാക്ക് ഫ്രൈഡേ: ഓൺലൈൻ വിപണിയിലും വൻ ഓഫറുകൾ
ബ്ലാക്ക് ഫ്രൈഡേ എന്ന വാണിജ്യ ഉത്സവം ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും എത്തിയിരിക്കുന്നു. ആമസോൺ പോലുള്ള കമ്പനികൾ വൻ വിലക്കിഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഈ ദിവസം ക്രിസ്തുമസ് ഷോപ്പിങ് സീസണിന്റെ തുടക്കം കുറിക്കുന്നു.

യൂട്യൂബർമാർക്ക് അധിക വരുമാനം: പുതിയ ഷോപ്പിങ് ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്
യൂട്യൂബ് ക്രിയേറ്റർമാർക്ക് അധിക വരുമാനം നേടാനുള്ള പുതിയ പദ്ധതിയായ യൂട്യൂബ് ഷോപ്പിങ് അവതരിപ്പിച്ചു. വിഡിയോകളിൽ ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാനും കാണികൾക്ക് അവ വാങ്ങാനുമുള്ള സൗകര്യമാണിത്. നിലവിൽ ചില രാജ്യങ്ങളിൽ മാത്രമാണ് ഈ സംവിധാനം ലഭ്യമായിട്ടുള്ളത്.

നവംബർ 1 മുതൽ ഇ-കൊമേഴ്സ് ഇടപാടുകളിൽ ഒടിപി പ്രശ്നങ്ങൾ; മുന്നറിയിപ്പുമായി ടെലികോം കമ്പനികൾ
നവംബർ 1 മുതൽ ഇ-കൊമേഴ്സ് ഇടപാടുകളിൽ ഒടിപി ലഭ്യമാക്കുന്നതിന് താൽക്കാലിക തടസം നേരിടുമെന്ന് ടെലികോം സേവന കമ്പനികൾ മുന്നറിയിപ്പ് നൽകി. ട്രായ് നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. സാങ്കേതിക ക്രമീകരണത്തിനുള്ള സമയപരിധി നീട്ടിനൽകണമെന്ന് കമ്പനികൾ ആവശ്യപ്പെടുന്നു.

മീശോ ജീവനക്കാർക്ക് ഒൻപത് ദിവസം അവധി; സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം
ഇ കൊമേഴ്സ് കമ്പനിയായ മീശോ ജീവനക്കാർക്ക് ഒൻപത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഒക്ടോബർ 26 മുതൽ നവംബർ 3 വരെയാണ് അവധി. കമ്പനിയുടെ തീരുമാനത്തിന് സമൂഹമാധ്യമങ്ങളിൽ വ്യാപക പിന്തുണ ലഭിക്കുന്നു.

റിലയൻസ് റീട്ടെയ്ൽ ക്വിക്ക് കൊമേഴ്സ് മേഖലയിൽ: 15 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തിക്കും
മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയ്ൽ ക്വിക്ക് കൊമേഴ്സ് മേഖലയിൽ പ്രവേശിക്കുന്നു. ജിയോ മാർട്ട് വഴി 15 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തിക്കാനാണ് പദ്ധതി. രാജ്യത്തെ 1,150 നഗരങ്ങളിൽ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യം.

ഐഫോണിനായി ഡെലിവറി ബോയിയെ കൊന്നു കനാലില് തള്ളി; ഞെട്ടിക്കുന്ന വിവരങ്ങള് പുറത്ത്
ഉത്തര്പ്രദേശിലെ ലഖ്നൗവില് ഒരു ഡെലിവറി ബോയിയെ കൊലപ്പെടുത്തി കനാലില് തള്ളിയ സംഭവം പുറത്തുവന്നു. ക്യാഷ്ഓണ് ഡെലിവറിയായി ഓര്ഡര് ചെയ്ത ഐഫോണ് നല്കാനായി വീട്ടിലെത്തിയപ്പോഴാണ് ഭരത് സാഹു കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതി ഗജാനന് ഒളിവിലാണ്.

ഭര്ത്താക്കന്മാരെ അവഹേളിച്ച പരസ്യം: വിവാദത്തിനൊടുവില് മാപ്പ് പറഞ്ഞ് ഫ്ളിപ്പ്കാര്ട്ട്
ഫ്ളിപ്പ്കാര്ട്ടിന്റെ പ്രമോഷണല് വീഡിയോയില് ഭര്ത്താക്കന്മാരെ അവഹേളിച്ചതിന് പുരുഷാവകാശ സംഘടനകള് പ്രതിഷേധിച്ചു. വിവാദമായതോടെ കമ്പനി മാപ്പ് പറഞ്ഞു. വീഡിയോ നീക്കം ചെയ്തതായും അറിയിച്ചു.