Dulquer Salmaan

‘ലോക’ 290 കോടി ക്ലബ്ബിൽ; 35 ദിവസം കൊണ്ട് കണ്ടത് 1.18 കോടി പ്രേക്ഷകർ
'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' 290 കോടി രൂപയിൽ കൂടുതൽ കളക്ഷൻ നേടി മുന്നേറുകയാണ്. 35 ദിവസം കൊണ്ട് ഒരു കോടി 18 ലക്ഷം പ്രേക്ഷകർ ഈ ചിത്രം കണ്ടു. കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് മാത്രം ആദ്യമായി 50,000 ഷോകൾ പിന്നിടുന്ന ചിത്രമായി 'ലോക' ചരിത്രം കുറിച്ചു.

വേഫറെർ ഫിലിംസിൻ്റെ ‘ലോകം ചാപ്റ്റർ ടു’ പ്രൊമോയ്ക്ക് മികച്ച പ്രതികരണം; നാല് ദിവസം കൊണ്ട് 50 ലക്ഷം കാഴ്ചക്കാർ
"വേഫറെർ ഫിലിംസ് നിർമ്മിച്ച "ലോകം ചാപ്റ്റർ ടു" വിൻ്റെ പ്രൊമോ വീഡിയോ യൂട്യൂബിൽ തരംഗമാകുന്നു. വെറും നാല് ദിവസം കൊണ്ട് 50 ലക്ഷത്തിലധികം കാഴ്ചക്കാരുമായി വീഡിയോ മുന്നേറുകയാണ്. ദുൽഖർ സൽമാനും ടൊവിനോ തോമസുമാണ് പ്രൊമോയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്."

ഓപ്പറേഷൻ നംഖോർ: ദുൽഖർ സൽമാന്റെ നിസ്സാൻ പട്രോൾ കാർ കസ്റ്റംസ് കണ്ടെത്തി
ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള നിസ്സാൻ പട്രോൾ കാർ കസ്റ്റംസ് കണ്ടെത്തി. കൊച്ചിയിലെ ബന്ധുവിന്റെ ഫ്ലാറ്റിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. കസ്റ്റംസ് നേരത്തെ ദുൽഖറിന്റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനം പിടിച്ചെടുത്തിരുന്നു.

കുണ്ടന്നൂർ ലാൻഡ് ക്രൂസർ കേസ്: ആദ്യ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്തു, ദുൽഖർ ഹൈക്കോടതിയിൽ
കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ കേസിൽ ആദ്യ ഉടമ മാഹിൻ അൻസാരിയെ കസ്റ്റംസ് ചോദ്യം ചെയ്തു. വാഹനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടിക്കെതിരെ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു.

ഭൂട്ടാൻ വാഹനക്കടത്ത്: ഇഡി അന്വേഷണം ആരംഭിച്ചു; ദുൽഖറിന് കസ്റ്റംസ് സമൻസ്
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. കേസിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന കസ്റ്റംസ് കമ്മീഷണറുടെ പ്രസ്താവനയെ തുടർന്നാണ് ഇഡിയുടെ ഇടപെടൽ. വാഹനത്തിന്റെ റജിസ്ട്രേഷൻ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കാൻ കസ്റ്റംസ് ദുൽഖർ സൽമാന് സമൻസ് അയച്ചു.

വാഹനം വാങ്ങിയ കേസിൽ ദുൽഖറിന് കസ്റ്റംസ് നോട്ടീസ്
ഭൂട്ടാനിൽ നിന്ന് ഇറക്കുമതി ചെയ്ത വാഹനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് നോട്ടീസ് നൽകും. അദ്ദേഹത്തിന്റെ കൂടുതൽ വാഹനങ്ങൾ കസ്റ്റംസിൻ്റെ നിരീക്ഷണത്തിലാണ്. വാഹനങ്ങളുടെ രേഖകളിൽ വ്യക്തതയില്ലാത്തതിനെ തുടർന്നാണ് കസ്റ്റംസ് നടപടി സ്വീകരിക്കുന്നത്.

നികുതി വെട്ടിപ്പ്: ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ ഇറക്കുമതി ചെയ്ത കേസിൽ ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന തുടരുകയാണ്. കൂടുതൽ വാഹനങ്ങൾ കണ്ടെത്താനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

നികുതി വെട്ടിപ്പ്: നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്; 11 വാഹനങ്ങൾ പിടിച്ചെടുത്തു
നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ ഇറക്കുമതി ചെയ്തെന്ന വിവരത്തെ തുടർന്ന് കസ്റ്റംസ് കേരളത്തിൽ പരിശോധന നടത്തി. ദുൽഖർ സൽമാന്റെ വീട്ടിലും റെയ്ഡ് നടന്നു, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 വാഹനങ്ങൾ പിടിച്ചെടുത്തു. കസ്റ്റംസ് കമ്മീഷണർ വൈകുന്നേരം മാധ്യമങ്ങളെ കാണും.

പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്
മലയാള സിനിമാ താരങ്ങളായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇറക്കുമതി ചെയ്യുന്നു എന്ന വിവരത്തെ തുടർന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി കേരളത്തിലെ 30 ഇടങ്ങളിൽ റെയ്ഡ് നടന്നു.

ദുൽഖർ എനിക്ക് ഡ്രസ് വാങ്ങി തരുമായിരുന്നു; പഴയ ഓർമ്മകൾ പങ്കുവെച്ച് മമ്മൂട്ടി
മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി ഫാഷൻ ലോകത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. ഇപ്പോഴിതാ മമ്മൂക്കയുടെ ഒരു പഴയകാല അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിദേശത്ത് പഠിക്കുന്ന സമയത്ത് ദുൽഖർ എനിക്ക് ഡ്രസ് വാങ്ങി നൽകാറുണ്ടെന്ന് മമ്മൂട്ടി ഓർത്തെടുത്തു.

ദുൽഖർ സൽമാൻ ‘ലോക’യിൽ ഒടിയൻ; ആകാംഷയോടെ ആരാധകർ
ലോക സിനിമയിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. ദുൽഖർ സൽമാൻ ഈ സിനിമയിൽ ഒടിയൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ഈ സസ്പെൻസ് പുറത്തുവിട്ടത്.

ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’യുടെ റിലീസ് തീയതി മാറ്റി വെച്ചു
ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രം 'കാന്ത'യുടെ റിലീസ് തീയതി മാറ്റി വെച്ചു. വേഫേറെർ ഫിലിംസും റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സെൽവമണി സെൽവരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.