കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ. മദ്യലഹരിയിൽ ജോലിക്ക് എത്തി. ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വന്ദന ദാസിന്റെ കൊലപാതകത്തിന് ശേഷം താലൂക്ക് ആശുപത്രിയിൽ ഗ്രേഡ് എസ്.ഐ. റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ഉത്തരവ് നിലവിലുണ്ട്.