Drugs

അസമിൽ 5 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
അസമിലെ ശ്രീഭൂമി ജില്ലയിൽ 5 കോടി രൂപ വിലമതിക്കുന്ന 29,400 നിരോധിത യാബ ഗുളികകൾ പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് പുവാമര ബൈപാസിൽ പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് ഗുളികകൾ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് മയക്കുമരുന്ന് വിൽപ്പനക്കാരെ അറസ്റ്റ് ചെയ്തു.

ഡാർക്ക്നെറ്റ് മയക്കുമരുന്ന് കേസ്: എഡിസൺ 9 സംസ്ഥാനങ്ങളിൽ ഇടപാട് നടത്തിയെന്ന് എൻസിബി
രാജ്യത്തെ ഏറ്റവും വലിയ ഡാർക്ക്നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയുമായി ബന്ധപ്പെട്ട് എൻസിബി നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂവാറ്റുപുഴ സ്വദേശി എഡിസൺ 9 സംസ്ഥാനങ്ങളിൽ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നതായി കണ്ടെത്തി. 14 മാസത്തിനിടെ 600ൽ അധികം മയക്കുമരുന്ന് ഇടപാടുകൾ നടന്നുവെന്നും എൻസിബി അറിയിച്ചു.

ഡാർക്ക് നെറ്റ് മയക്കുമരുന്ന് കേസ്: എഡിസണെ എൻസിബി ചോദ്യം ചെയ്യുന്നു, കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത
ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമലോണിലെ മുഖ്യ കണ്ണി എഡിസണിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ എൻസിബി ശ്രമിക്കുന്നു. കഴിഞ്ഞ 14 മാസത്തിനിടെ 600 പാഴ്സലുകളാണ് എഡിസണ് കിട്ടിയത്. എഡിസനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ട്.

മുംബൈയിൽ പ്രഷർ കുക്കറിൽ രാസലഹരി ഉണ്ടാക്കിയ നൈജീരിയൻ യുവതി പിടിയിൽ
മുംബൈയിൽ പ്രഷർ കുക്കറിൽ രാസലഹരി ഉണ്ടാക്കുകയായിരുന്ന നൈജീരിയൻ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. നാലസോപാര ഈസ്റ്റിലെ പ്രഗതി നഗറിൽ വലിയ തോതിൽ എംഡിഎംഎ വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. തുളിഞ്ച് പൊലീസ് നടത്തിയ ഈ പരിശോധനയിൽ, ഫ്ലാറ്റിൽ രാസലഹരി തയ്യാറാക്കുകയായിരുന്ന റീത്തയെ കണ്ടെത്തുകയായിരുന്നു.

കൊല്ലം നിലമേലിൽ ഹെറോയിനുമായി അസം സ്വദേശികൾ പിടിയിൽ
കൊല്ലം നിലമേലിൽ 2.3 ഗ്രാം ഹെറോയിനുമായി അസം സ്വദേശികളായ മുസമ്മിൽ ഹുസൈൻ, അമീനുൾ ഹഖ് എന്നിവരെ ചടയമംഗലം എക്സൈസ് അറസ്റ്റ് ചെയ്തു. ഇവർ ലഹരിവസ്തുക്കൾ വില്പനക്കായി കൊണ്ടുവന്നതായിരുന്നു. ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 74 കേസുകൾ രജിസ്റ്റർ ചെയ്തു, 84 പേർ അറസ്റ്റിലായി.

ലഹരിവിരുദ്ധ ക്യാമ്പയിൻ ശക്തമാക്കാൻ ഇന്ന് സർവകക്ഷിയോഗം
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷിയോഗം ചേരും. ലഹരി ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടപടികളും ചർച്ച ചെയ്യും. മതമേലധ്യക്ഷന്മാരുടെ യോഗവും ഇന്ന് ചേരുന്നുണ്ട്.

ലഹരിമരുന്ന് ലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ്
കോഴിക്കോട് ഈങ്ങാപ്പുഴയിൽ യുവാവ് ലഹരിമരുന്നിന്റെ സ്വാധീനത്തിൽ ഭാര്യയെ കൊലപ്പെടുത്തി. ഷിബില എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കൾക്ക് പരിക്കേറ്റു.

പത്തനംതിട്ടയിൽ അതിഥി തൊഴിലാളി ക്യാമ്പുകളിൽ മിന്നൽ പരിശോധന; കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും പിടികൂടി
പത്തനംതിട്ടയിലെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ പോലീസും എക്സൈസും സംയുക്ത പരിശോധന നടത്തി. 111 ക്യാമ്പുകളിൽ നടന്ന പരിശോധനയിൽ കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും പിടികൂടി. ഒരു അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു.

കേരളത്തിൽ ലഹരിമരുന്ന് കേസുകൾ വർധിക്കുന്നു; എൻസിബി റിപ്പോർട്ട്
കേരളത്തിൽ ലഹരിമരുന്ന് കേസുകളുടെ എണ്ണത്തിൽ വർധനവ്. 2024 ൽ 27701 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 111540 പേരെ അറസ്റ്റ് ചെയ്തു.

കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ട: അന്വേഷണം ഊർജിതം
കളമശ്ശേരി പോളിടെക്നിക്കിലെ ലഹരി വേട്ടയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകിയ അന്യസംസ്ഥാന തൊഴിലാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഹോസ്റ്റലിലേക്ക് ലഹരി എത്തിക്കാൻ കൂടുതൽ പേർ സഹായിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ലഹരിവിരുദ്ധ ക്യാമ്പയിൻ: സ്കൂളുകൾ കേന്ദ്രീകരിച്ച് ജൂണിൽ തുടക്കമിടുമെന്ന് മുഖ്യമന്ത്രി
കേരളത്തിലെ ലഹരി ഉപയോഗത്തിന്റെ വർധനവിനെതിരെ ശക്തമായ നടപടികളുമായി സർക്കാർ. സ്കൂളുകൾ കേന്ദ്രീകരിച്ച് ജൂണിൽ വിപുലമായ ക്യാമ്പയിൻ ആരംഭിക്കും. പോലീസ്, എക്സൈസ്, എൻഫോഴ്സ്മെന്റ് ടീമുകൾ ക്യാമ്പയിനിൽ പങ്കാളികളാകും.

കളമശേരി പോളിടെക്നിക് ലഹരി കേസ്: എസ്എഫ്ഐ നേതാവ് പുറത്ത്
കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നടന്ന ലഹരിവേട്ടയെത്തുടർന്ന് എസ്എഫ്ഐ യൂണിറ്റ് ജനറൽ സെക്രട്ടറി അഭിരാജിനെ പുറത്താക്കി. പ്രിൻസിപ്പാളിന്റെ പരാതിയിലാണ് പോലീസ് പരിശോധന നടന്നത്. ഹോസ്റ്റലിൽ മുൻപും മയക്കുമരുന്ന് എത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.