കോട്ടയത്ത് നാലുവയസുകാരൻ ലഹരിമരുന്ന് കലർന്ന ചോക്ലേറ്റ് കഴിച്ചതായി സംശയം. സ്കൂളിൽ നിന്ന് കിട്ടിയ ചോക്ലേറ്റ് കഴിച്ച ശേഷം കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ ലഹരിയുടെ അംശം കണ്ടെത്തി.