drug ban

ചുമ മരുന്ന് ദുരന്തം: മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു
നിവ ലേഖകൻ
ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങൾ വർധിച്ച സാഹചര്യത്തിൽ മധ്യപ്രദേശിൽ രണ്ട് സിറപ്പുകൾ കൂടി നിരോധിച്ചു. റീലൈഫ്, റെസ്പിഫ്രഷ് എന്നീ സിറപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. ഈ മരുന്നുകളിൽ ഉയർന്ന അളവിൽ ഡൈ എത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 19 കുട്ടികൾ മരിച്ചു.

“ലഹരി പദാർത്ഥങ്ങളുടെ ഉപയോഗമോ, വിൽപ്പനയോ കണ്ടാൽ നല്ല അടികിട്ടും” ഇരിഞ്ഞാലക്കുടയിലെ വാർഡ് കൗൺസിലർ ഷാജൂട്ടൻ്റെ പോസ്റ്റ് വൈറൽ.
നിവ ലേഖകൻ
ഇരിഞ്ഞാലക്കുട 39-ാം വാർഡിൽ ലഹരി വിൽപ്പനയും ഉപയോഗവും നിരോധിച്ചതായി കൗൺസിലർ ഷാജൂട്ടൻ പ്രഖ്യാപിച്ചു. ലഹരി ഉപയോഗം വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാട്ടുകാരിൽ നിന്ന് അടികിട്ടുമെന്ന മുന്നറിയിപ്പും നൽകി.