കേരളത്തിലെ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് കെഎസ്യു ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിക്കുന്നു. മാർച്ച് 11 ന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന ജാഗരൺ യാത്രയ്ക്ക് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നേതൃത്വം നൽകും. തിരുവനന്തപുരത്ത് മാർച്ച് 19 ന് യാത്ര സമാപിക്കും.