Domestic Abuse

പതിനാറ് വർഷത്തെ ബന്ധനത്തിൽ നിന്ന് യുവതിയെ രക്ഷപ്പെടുത്തി; ഭർതൃവീട്ടുകാർക്കെതിരെ നടപടി
ഭോപ്പാലിൽ പതിനാറ് വർഷമായി ഭർതൃവീട്ടുകാർ ബന്ധനത്തിലാക്കിയ റാണു സഹു എന്ന യുവതിയെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് മോചിപ്പിച്ചത്. ആരോഗ്യം ക്ഷയിച്ച നിലയിലുള്ള യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമൃത സുരേഷിന്റെ പിഎ കുക്കു എനോല
നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമൃത സുരേഷിന്റെ പിഎ കുക്കു എനോല രംഗത്തെത്തി. ബാല അമൃതയെയും എലിസബത്തിനെയും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായി കുക്കു ആരോപിച്ചു. ആരോപണങ്ങൾക്ക് തെളിവുണ്ടെന്നും അവർ വ്യക്തമാക്കി.

ബാലയുടെ മുൻ ഭാര്യ അമൃത സുരേഷ് തുറന്നുപറയുന്നു: “ചോര തുപ്പി പലദിവസവും ആ വീട്ടിൽ കിടന്നിട്ടുണ്ട്”
നടൻ ബാലയുടെ മുൻ ഭാര്യ അമൃത സുരേഷ് വിവാഹ ജീവിതത്തിലെ ഉപദ്രവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. മകൾ പറഞ്ഞത് അവളുടെ വിഷമം കൊണ്ടാണെന്നും ബാലചേട്ടൻ തന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും അമൃത വെളിപ്പെടുത്തി. ചോര തുപ്പി പലദിവസവും താൻ ആ വീട്ടിൽ കിടന്നിട്ടുണ്ടെന്നും അമൃത പറഞ്ഞു.

നടന് ബാലയ്ക്കെതിരെ മകള് ഗുരുതര ആരോപണങ്ങളുമായി രംഗത്ത്; വീഡിയോ പങ്കുവെച്ച് വെളിപ്പെടുത്തല്
നടന് ബാലയ്ക്കെതിരെ മകള് ഗുരുതര ആരോപണങ്ങള് ഉന്നയിച്ചു. മദ്യപിച്ചെത്തി അമ്മയെ മര്ദ്ദിച്ചതായും തന്നെയും ഉപദ്രവിച്ചതായും മകള് ആരോപിച്ചു. അച്ഛനെ സ്നേഹിക്കാന് കാരണമില്ലെന്നും മകള് വീഡിയോയില് വ്യക്തമാക്കി.

താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജയ്ക്ക് നിർബന്ധിച്ച കേസിൽ ഭർത്താവും പൂജാരിയും അറസ്റ്റിൽ
കോഴിക്കോട് താമരശ്ശേരിയിൽ കുടുംബപ്രശ്നം പരിഹരിക്കാനെന്ന പേരിൽ യുവതിയെ നഗ്ന പൂജയ്ക്ക് നിർബന്ധിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. പുതുപ്പാടി അടിവാരം സ്വദേശികളായ ഭർത്താവും പൂജാരിയുമാണ് പിടിയിലായത്. യുവതിയുടെ പരാതിയിൽ താമരശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.