Dog bite

കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ 5 വയസ്സുകാരന് പേവിഷബാധ; കുട്ടി വെന്റിലേറ്ററിൽ
കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസ്സുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിയുടെ കുട്ടിയാണ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്നത്. മെയ് 31-ന് പയ്യാമ്പലത്ത് വെച്ചാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്.

തെരുവുനായയുടെ കടിയേറ്റ് ഏഴുവയസ്സുകാരി മരിച്ചു
തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരി തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് മരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിനിയായ പെൺകുട്ടി മൂന്ന് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മൂന്ന് കുട്ടികളാണ് മരിച്ചത്.

തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പേവിഷബാധ; വാക്സിൻ എടുത്തിട്ടും ഗുരുതരാവസ്ഥയിൽ
പെരുവള്ളൂരിൽ അഞ്ചര വയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പേവിഷബാധ സ്ഥിരീകരിച്ചു. മാർച്ച് 29നാണ് കുട്ടി തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. കുട്ടി ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

തിരുവനന്തപുരത്ത് ഗുണ്ടയുടെ നായ ആക്രമണം; പ്രതി ഒളിവിൽ, അന്വേഷണം ഊർജ്ജിതം
തിരുവനന്തപുരത്ത് കുപ്രസിദ്ധ ഗുണ്ട വീട്ടിൽ കയറി നായയെ കൊണ്ട് കടിപ്പിച്ചു. സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. പ്രതി കമ്പ്രാൻ സമീർ ഒളിവിൽ. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.