Dog Attack

പാലക്കാട് മുണ്ടൂരിൽ ആക്രമിക്കാനെത്തിയ നായയുടെ കാൽ വെട്ടി; നാട്ടുകാർക്കെതിരെ കേസ്
പാലക്കാട് മുണ്ടൂരിൽ ആക്രമിക്കാനെത്തിയ വളർത്തുനായയുടെ കാൽ വെട്ടി മാറ്റിയ സംഭവത്തിൽ നാട്ടുകാർക്കെതിരെ പോലീസ് കേസെടുത്തു. മലമ്പള പൂതനൂർ സ്വദേശി രാജേഷിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സുജീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയുടെ കാൽ വെട്ടി മാറ്റിയതാണ് കേസിനാധാരം.

കൊച്ചിയില് പേവിഷബാധ സ്ഥിരീകരിച്ചു; നായ ആക്രമണത്തിന് ഇരയായവര്ക്ക് വാക്സിന്
കൊച്ചി അയ്യപ്പങ്കാവില് ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോര്ട്ടത്തിലാണ് ഈ വിവരം പുറത്തുവന്നത്. ആക്രമണത്തിന് ഇരയായവര്ക്ക് വാക്സിന് നല്കിയിട്ടുണ്ട്.

ഗോവയിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി
ഗോവയിലെ പോണ്ടയിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. വീടിന്റെ ഗേറ്റ് തകരാറിലായതിനാൽ അടയ്ക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അതിലൂടെ പുറത്തു കടന്ന കുട്ടിയെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചതെന്നും മുത്തശ്ശി പറയുന്നു.