മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അക്കൗണ്ട് ഓഫീസർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. SDRF ഫണ്ടിന്റെ വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്ന് നിർദേശമുണ്ട്. കേന്ദ്രസർക്കാർ അനുവദിച്ച 153 കോടി രൂപ വിനിയോഗിക്കുന്നതിലെ പ്രശ്നങ്ങളും ചർച്ചയാകും.